KeralaLatest News

പി വി അന്‍വറിന്റെ പിതാവിന്റെ ഭാര്യാ പിതാവിന്റെ തടയണ പൊളിച്ച ദഹസില്‍ദാറെ സ്ഥലം മാറ്റി

വയനാട്: നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വറിന്റെ ഭാര്യാ പിതാവിന്റെ പേരിലുള്ള തടയണ പൊളിച്ചു നീക്കിയ തഹസില്‍ദാറിനെ സ്ഥലം മാറ്റി.ചീങ്കണ്ണിപ്പാലിയിടെ തടയണ പൊളിച്ച ഏറനാട് തഹസില്‍ദാര്‍ പി. ശുഭനെയാണ് മാറ്റിയത്. കോഴിക്കോട് തഹസില്‍ദാരായാണ് മാറ്റം.

മുന്‍പ് തടയണ പൊളിച്ചുനീക്കാന്‍ 15 ദിവസത്തെ സാവകാശം വേണമെന്ന ജില്ലാ കലക്ടറുടെ ആവശ്യം കോടതി കണക്കിലെടുത്തിരുന്നു. മുന്‍ ഉത്തരവുകള്‍ നടപ്പാക്കാതിരുന്നതിനെ തുടര്‍ന്ന് നേരത്തേ ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് തടയണ പൊളിക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. തടയണയുടെ വശംപൊളിച്ചു വെള്ളം ഒഴുക്കിവിടണമെന്നും ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയിരുന്നതാണ്. എന്നിട്ടും ഉത്തരവ് നടപ്പാക്കാത്ത പശ്ചാത്തലത്തിലാണ് സര്‍ക്കാരിനോട് തടയണ പൊളിച്ചുനീക്കാന്‍ കോടതി ആവശ്യപ്പെട്ടത്. ഇതോടെയാണ് തഹസില്‍ദാര്‍ ശുഭന്റെ നേതൃത്വത്തില്‍ തടയണ പൊളിച്ചുമാറ്റിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button