കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ ഹൂബ്ലിയില്‍ വാനിഷിംഗ് മാജിക് അവതരിപ്പിക്കുന്നതിനിടെ കാണാതായ മാന്ത്രികന്റെ മൃതദേഹം കണ്ടെത്തി. മാന്‍ഡ്രേക്ക് എന്നറിയപ്പെടുന്ന ചഞ്ചല്‍ ലാഹിരി(41) എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. ദുരന്തനിവാരണസേനയും പോലീസും ചേര്‍ന്ന് മണിക്കൂറുകളോളം നടത്തിയ തിരച്ചിലിനൊചുവിലാണ് മൃതദേഹം കണ്ടെത്തിയത്.
100 വര്‍ഷം മുമ്പ് ഹാരി ഹൗഡിനി പ്രസിദ്ധമാക്കിയ “കാണാതാകല്‍” വിദ്യ അനുകരിക്കവെയാണു ലാഹിരി അപകടത്തില്‍പ്പെട്ടത്. ഞായറാഴ്‌ചയാണ് ആറടി ഉയരമുള്ള കൂട്ടിലടച്ചു ഹൗറ പാലത്തില്‍നിന്ന് അദ്ദേഹത്തെ ഹൂഗ്ലി നദിയിലേക്ക് ഇറക്കിയത്. പിന്നീടിയാള്‍ നദിയുടെ ആഴങ്ങളില്‍ അകപ്പെടുകയായിരുന്നു.
ആറ് പൂട്ടുകളാല്‍ ബന്ധിച്ചാണ് ലാഹിരി നദിയിലേക്കിറങ്ങിയത്. പൂട്ടുകളെല്ലാം തകര്‍ത്ത് അദ്ദേഹം പുറത്തു വരുന്നതും കാത്ത് കാണികള്‍ ഏറെ നേരം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ മണിക്കൂറുകളായിട്ടും ലാഹിരി തിരിച്ചെത്തായതോടെ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. 2013ല്‍ ഇതേപ്രകടനം വിജയകരമായി പൂര്‍ത്തിയാക്കിയ ആളാണ് ലാഹിരി.
Post Your Comments