മുസഫർപുർ: ബിഹാറിലെ മുസഫർപുരിൽ മസ്തിഷ്കജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം നൂറായി.ഇന്ന് മാത്രം ഏഴു പേർ മരിച്ചു. ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ കുട്ടികളാണ് മരിച്ചത്. ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച 83 കുട്ടികളും കെജ്രിവാള് ഹോസ്പിറ്റലില്‍ 17 കുട്ടികളുമാണ് ഇതുവരെ മരിച്ചത്. കഴിഞ്ഞ 16 ദിവസമായി കുട്ടികളുടെ മരണം തുടർക്കഥയായി മാറിയിരിക്കുകയാണ്.
ഒന്നുമുതൽ പത്ത് വയസുവരെയുള്ള കുട്ടികളാണ് മരിച്ചിരിക്കുന്നത്. മരിച്ച കുട്ടികളുടെ കുടുംബത്തിന് 4 ലക്ഷം രൂപ വീതം നൽകുമെന്നു മുഖ്യമന്ത്രി നിതീഷ് കുമാർ അറിയിച്ചു. നിര്‍ജലീകരണം കാരണം രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കുറയുന്നതും ധാതുലവണങ്ങളുടെ അസന്തുലിതാവസ്ഥയുണ്ടാകുന്നതും അത്യുഷ്ണം കാരണമാണെന്നാണ് വിദഗ്ധരുടെ നിഗമനം. മഴ എത്തിയാൽ രോഗത്തിന് മാറ്റമുണ്ടാകുമെന്നും പറയുന്നു.
സ്ഥിതി നിയന്ത്രവിധേയമാക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചുവരികയാണെന്ന് ബിഹാർ ആരോഗ്യമന്ത്രി മംഗൽ പാണ്ഡെ പറഞ്ഞു.കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്ധന് ഞായറാഴ്ച മുസഫര്‍പുര്‍ സന്ദര്‍ശിക്കുകയും സ്ഥിതി വിലയിരുത്തുകയും ചെയ്തു. രോഗത്തിനെതിരെയുള്ള പ്രതിരോധ നടപടികളെ കുറിച്ചുള്ള അവ്യക്തതയാണ് രോഗബാധ ഗുരുതരമായതിന് പിന്നിലെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞു.
ഈ മാസം ഒന്നു മുതൽ സർക്കാർ വക ശ്രീകൃഷ്ണ മെഡിക്കൽ കോളജ് ആൻഡ് ഹോസ്പിറ്റലിൽ (എസ്കെഎംസിഎച്ച്) 197 കുട്ടികളെയും കേജ്രിവാൾ ആശുപത്രിയിൽ 91 കുട്ടികളെയും മസ്തിഷ്കജ്വരം (അക്യൂട്ട് എൻസെഫലിറ്റിസ് സിൻഡ്രോം) സംശയിച്ചു പ്രവേശിപ്പിച്ചിരുന്നു .ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്നിലവിൽ 290 കുട്ടികള്‍ ചികിത്സയിലുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
Post Your Comments