കണ്ണൂര്‍: . സംസ്ഥാനത്ത് 2018- 19ല്‍ 222 ശൈശവവിവാഹങ്ങൾ നടന്നെന്ന് ചൈല്‍ഡ്‌ലൈനിന്റെ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് ചെയ്ത 222 സംഭവങ്ങളില്‍ 172 ഉം തടയാനായെന്ന് ചൈല്‍ഡ്ലൈന്‍ വൃത്തങ്ങള്‍ പറയുന്നു. എല്ലാ മത വിഭാഗങ്ങളില്‍പ്പെട്ടവരും ഇതില്‍പ്പെടുന്നു. ആറ് കേസുകളില്‍ വിവാഹം തടയാനായില്ല. 44 സംഭവങ്ങളില്‍ വിവരം ലഭിക്കുന്നത് വിവാഹ ശേഷമാണ്.
49 സംഭവങ്ങളില്‍ കോടതിയില്‍ നിന്നും ഇന്‍ജക്ഷന്‍ ഓര്‍ഡര്‍ തേടേണ്ടി വന്നതായും ചൈല്‍ഡ്ലൈന്‍ അധികൃതര്‍ പറയുന്നു. ശൈശവ വിവാഹത്തിനെതിരെ കേസെടുത്തതിനെ തുടര്‍ന്ന് 155 കുട്ടികളും ഇപ്പോള്‍ മാതാപിതാക്കളോടൊപ്പമാണ്. തിരുവനന്തപുരത്തും ശൈശവ വിവാഹം നടക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
Post Your Comments