Latest NewsIndia

ഡോക്ടറുടെ ഭാര്യയെ കുത്തിക്കൊലപ്പെടുത്തി : കൊലയാളി ഡോക്ടറുടെ സ്ഥിരം രോഗി : കൊലപ്പെടുത്തിയതിനു പിന്നിലുള്ള കാരണം കേട്ട് പൊലീസ് ഞെട്ടി

ഡല്‍ഹി : ഡോക്ടറുടെ ഭാര്യയെ രോഗി കുത്തിക്കൊലപ്പെടുത്തി . കൊലപ്പെടുത്തിയതിനു പിന്നിലുള്ള കാരണം കേട്ട് പൊലീസ് ഞെട്ടി. ത്വക്ക് സംബന്ധമായ രോഗം ഭേദമായില്ലെന്നും ഇതിന്റെ പ്രതികാരമായാണ് താന്‍ ഡോക്ടറുടെ ഭാര്യയെ കുത്തി കൊന്നതെന്നും പൊലീസില്‍ ഇയാള്‍ മൊഴി നല്‍കി.ഇവരുടെ മകനെയും ഇയാള്‍ കുത്തി പരിക്കേല്‍പ്പിച്ചു. ഡല്‍ഹിയിലെ ഡോക്ടര്‍ രാമകൃഷ്ണ വര്‍മ ക്ലിനിക്കില്‍ വ്യാഴാഴ്ച രാവിലെയാണ് സംഭവം ഉണ്ടായത്. ത്വക്ക് സംബന്ധമായ രോഗത്തിനാണ് പ്രതിയായ റഫീഖ് റഷീദ് ഡോക്ടറുടെ ക്ലിനിക്കിലെത്തിയത്. ആറുമാസം ചികിത്സിച്ചെങ്കിലും രോഗത്തിന് ശമനമുണ്ടായില്ല. പിന്നീട് പ്രതി ഡോക്ടറെ കാണാന്‍ ക്ലിനിക്കിലെത്തി.

എന്നാല്‍ ഡോക്ടറുടെ ഭാര്യയും മകനും മാത്രമാണ് ക്ലിനിക്കില്‍ ഉണ്ടായിരുന്നത്. ക്ഷുഭിതനായ പ്രതി ഡോക്ടറുടെ ഭാര്യയെ കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തുകയായിരുന്നു.
ഡോക്ടറുടെ 19-കാരനായ മകനെയും ഇയാള്‍ കുത്തി പരിക്കേല്‍പ്പിച്ചെന്നും പൊലീസ് പറഞ്ഞു. നിവലിളി കേട്ട് എത്തിയ പരിസരവാസികള്‍ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സ്ത്രീയുടെ ജീവന്‍ രക്ഷിക്കാനായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button