Latest NewsIndia

നരേന്ദ്രമോദിക്ക് സമ്മാനവുമായി നേപ്പാള്‍ പ്രധാനമന്ത്രി

ന്യൂഡൽഹി: രണ്ടാം തവണയും ഇന്ത്യയുടെ പ്രധാനമന്ത്രിയായ നരേന്ദ്ര മോദിക്ക് സമ്മാനവുമായി നേപ്പാള്‍ പ്രധാനമന്ത്രി. നേപ്പാളിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചെയര്‍മാന്‍ കൂടിയായ കെപി ശ‍ര്‍മ്മ ഒലി മോദിക്ക് രുദ്രാക്ഷ മാലയാണ് സമ്മാനമായി നൽകിയത്. ഡൽഹിയിലെ ഹൈദരാബാദ് ഹൗസില്‍ നടന്ന നയതന്ത്ര ചര്‍ച്ചയ്ക്കിടയിലായിരുന്നു സഖാവ് പ്രധാനമന്ത്രിക്ക് സമ്മാനം നല്‍കിയത്. സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ ഇന്നലെയാണ് അദ്ദേഹം എത്തിയത്.

കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയെ തങ്ങളുടെ രാജ്യത്തേക്ക് അദ്ദേഹം ക്ഷണിക്കുകയുണ്ടായി. മോദിയുടെ രണ്ടാം സ്ഥാനാരോഹണത്തിന് ബിംസ്റ്റെക് രാഷ്ട്രങ്ങളിലെ തലവന്മാർക്ക് മാത്രമാണ് ക്ഷണം ഉണ്ടായിരുന്നത്. ഇന്ത്യ,മ്യാന്മാര്‍,ശ്രീലങ്ക,തായ്‌ലന്റ്,നേപ്പാള്‍ ഭൂട്ടാന്‍ എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെട്ടതാണ് ഈ സമിതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button