കോട്ടയം : കോട്ടയം റൂട്ടിലെ ട്രെയിന്‍ ഗതാഗതം പുന:സ്ഥാപിച്ചു. നാഗമ്പടത്തെ പഴയ റെയില്‍വേ മേല്‍പാലം മുറിച്ചുമാറ്റിയതിനെ തുടര്‍ന്നാണ് ഇന്ന് പുലര്‍ച്ചെ ട്രെയിന്‍ ഗതാഗതം പുന: സ്ഥാപിച്ചത് . മേല്‍പാലം പൊളിച്ചു നീക്കുന്നതിനായി ഇന്നലെ മുതല്‍ ട്രെയിന്‍ ഗതാഗതം നിര്‍ത്തി വച്ചിരുന്നു. പാലത്തിന്റെ ഇരുവശത്തുമുള്ള ആര്‍ച്ചുകള്‍ ഡയമണ്ട് കട്ടര്‍ ഉപയോഗിച്ചു 4 കഷണങ്ങളാക്കി മുറിച്ചു
തുടര്‍ന്ന് ക്രെയിന്‍ ഉപയോഗിച്ച് ഇവ എടുത്തുമാറ്റി. ഏകദേശം 308 ടണ്‍ ഭാരമാണ് മേല്‍പാലത്തിന്. ശനി രാവിലെ ആരംഭിച്ച പാലം മുറിക്കല്‍ രാത്രി എട്ടോടെ പൂര്‍ത്തിയായി. കോട്ടയം വഴിയുള്ള ട്രെയിനുകള്‍ ഇന്നലെ ആലപ്പുഴ വഴി തിരിച്ചു വിട്ടു. ഇന്ന് കോട്ടയം പാതയില്‍ ഏഴു പാസഞ്ചര്‍ ട്രെയിനുകള്‍ ഓടുന്നില്ല. തിരക്കു കണക്കിലെടുത്തു കെഎസ്ആര്‍ടിസി തിരുവനന്തപുരം- തൃശൂര്‍ റൂട്ടില്‍ 12 സര്‍വീസ് അധികമായി നടത്തി
305 ടണ്‍ ഭാരം ഉയര്‍ത്താവുന്ന 2 കൂറ്റന്‍ ട്രെയിന്‍, വജ്രത്തേക്കാള്‍ കടുപ്പമുള്ള ലോഹം കൊണ്ടു നിര്‍മിച്ച ഡയമണ്ട് സോ കട്ടര്‍ എന്ന വാള് എന്നിവ ഉപയോഗിച്ചാണ് റെയില്‍വെ മേല്‍പ്പാലം മുറിച്ചുനീക്കിയത്.
Post Your Comments