ക്രാക്കോ: യുവതിക്ക് ഒറ്റ പ്രസവത്തിൽ ആറ് കുഞ്ഞുങ്ങൾ, ഒറ്റപ്രസവത്തില്‍ ആറുകുഞ്ഞുങ്ങള്ക്ക് ജന്മം നല്കിയ യുവതിയെ അഭിനന്ദിച്ച് പോളിഷ് പ്രസിഡന്റ്. തിങ്കളാഴ്ചയാണ് പോളണ്ട് സ്വദേശിനിയായ യുവതി നാല് പെണ്‍കുട്ടികള്‍ക്കും രണ്ട് ആണ്‍കുട്ടികള്‍ക്കും ജന്മം നല്‍കിയത്. ക്രാക്കോ യൂണിവേഴ്സിറ്റി ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയിലൂടെയാണ് കുഞ്ഞുങ്ങളെ പുറത്തെടുത്തത്.
യുവതി 890 ഗ്രാം മുതല്‍ 1.3 കിലോ വരെ ഭാരമുള്ള ആറ് കുഞ്ഞുങ്ങള്‍ക്കാണ് ജന്മം നല്‍കിയത്. കുഞ്ഞുങ്ങളുടെ ജനനത്തില്‍ അമ്മയെ അഭിനന്ദിച്ച് പോളിഷ് പ്രസിഡന്റ് ട്വീറ്റ് ചെയ്തതോടെയാണ് ഒറ്റപ്രസവത്തിലെ ആറുകണ്മണികളുടെ ജനനവിവരം ലോകം അറിയുന്നത്. ഗര്‍ഭത്തിന്റെ 29-ാമത്തെ ആഴ്ചയാണ് യുവതി കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. കുഞ്ഞുങ്ങള്‍ ഇന്ക്യൂബേറ്ററിലാണെന്നും അമ്മയുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
‘അവിശ്വസനീയമായ വാര്‍ത്ത ക്രാക്കോയില്‍ ഇന്ന് ഒറ്റപ്രസവത്തില്‍ ആറുകുഞ്ഞുങ്ങള്‍ ജനിച്ചിരിക്കുന്നു. ഇതാദ്യമായാണ് പോളണ്ടില്‍ ഇത്തരമൊരു സംഭവം ഉണ്ടായത്. അമ്മയും കുഞ്ഞുങ്ങളും സുഖമായിരിക്കുന്നു. കുഞ്ഞുങ്ങളുടെ മാതാപിതാക്കളെയും മെഡിക്കല്‍ സ്റ്റാഫിനെയും എന്റെ അഭിനന്ദനവും നന്ദിയും അറിയിക്കുന്നു’- പോളിഷ് പ്രസിഡന്റ് ട്വിറ്ററില്‍ കുറിച്ചു. പോളണ്ടില്‍ ഇതാദ്യമായാണ് ഒറ്റപ്രസവത്തില്‍ ആറുകുഞ്ഞുങ്ങള്‍ ജനിക്കുന്നത്. 4.7 ബില്ല്യണ്‍ ഗര്‍ഭിണികളില്‍ ഒരാള്‍ എന്ന നിരക്കിലാണ് ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
Post Your Comments