KeralaLatest News

ആര്‍ച്ച് ബിഷപ്പ് സൂസാപാക്യവുമായി വി.എസ്.ശിവകുമാർ എംഎൽഎ ചര്‍ച്ച നടത്തി

തിരുവനന്തപുരം : തിരുവനന്തപുരം നിയോജകമണ്ഡലത്തിലെ മല്‍സ്യത്തൊഴിലാളികള്‍ നേരിടുന്ന കടലാക്രമണം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ സംബന്ധിച്ച് തിരുവനന്തപുരം ആര്‍ച്ച് ബിഷപ്പ് അഭിവന്ദ്യ സൂസാപാക്യം പിതാവുമായി വി.എസ്.ശിവകുമാർ എംഎൽഎ ചര്‍ച്ച നടത്തി.

ജൂണ്‍, ജൂലൈ മാസങ്ങള്‍ കടലാക്രമണം അതിരൂക്ഷമാകുന്ന കാലയളവാണ്. കടൽഭിത്തി നിർമ്മാണത്തിലുള്ള തടസ്സങ്ങള്‍ നീക്കംചെയ്യുന്നതിനും, കാലപ്പഴക്കംചെന്ന പുലിമുട്ടുകള്‍ നവീകരിക്കുന്നതും ഉള്‍പ്പെടെ തീരദേശവാസികളുടെ സുരക്ഷിതത്വത്തിനാവശ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന് നിവേദനം നല്കിയിട്ടുണ്ട്. വരുന്ന നിയമസഭാ സമ്മേളനത്തില്‍ ഈ വിഷയങ്ങള്‍ വീണ്ടും ഉന്നയിക്കുമെന്നും, എം.എല്‍.എ. എന്ന നിലയില്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നതാണെന്നും ചര്‍ച്ചയില്‍ പിതാവിനെ അറിയിച്ചു.

ഓഖി ദുരന്തബാധിതരുടെ പ്രശ്നങ്ങളും ചര്‍ച്ച ചെയ്തു. രൂപതയുടെ നേതൃത്ത്വത്തില്‍ അനുവദിച്ച ദുരിതാശ്വാസ സഹായങ്ങള്‍ മാത്രമാണ് യഥാര്‍ത്ഥത്തില്‍ ഓഖി ദുരന്തബാധിതര്‍ക്ക് ലഭ്യമായിട്ടുള്ളത്. ദുരന്തബാധിതര്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച തൊഴില്‍, പുനരധിവാസം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ക്കായി വീണ്ടും സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും എം.എല്‍.എ. പിതാവിനെ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button