ഏവരും കാത്തിരുന്ന എന്‍ടോര്‍ക്ക് ഡ്രം ബ്രേക്ക് പതിപ്പ് ഒടുവിൽ വിപണിയിൽ. കഴിഞ്ഞ വര്‍ഷം വിപണിയിൽ എത്തിച്ചത് മുതൽ ഡിസ്ക് ബ്രേക്ക് മോഡൽ മാത്രമാണ് ഉണ്ടായിരുന്നത് ഇക്കൂട്ടത്തിലേക്കാണ് ഡ്രം ബ്രേക്ക് മോഡൽ എത്തിയിരിക്കുന്നത്. ബ്രേക്കിംഗ് ഘടനയിലെ വ്യത്യാസമല്ലാതെ മറ്റു മാറ്റങ്ങൾ കമ്പനി വരുത്തിയിട്ടില്ല. പുതിയ സുരക്ഷാ ചട്ടപ്രകാരമുള്ള കോംബി ബ്രേക്കിംഗ് സംവിധാനം ഇരുമോഡലുകളിലും ലഭ്യമാണ്.
ഡിസ്ക് ബ്രേക്കുള്ള എന്‍ടോര്‍ക്കിനെ അപേക്ഷിച്ച് 1,648 രൂപ കുറവാണ് ഡ്രം ബ്രേക്ക് മോഡലിന് ഡല്‍ഹിയിലെ എക്സ് ഷോറൂം വില. 5,000 രൂപ അഡ്വാന്‍സ് ഈടാക്കി ടിവിഎസ് ഡീലര്‍ഷിപ്പുകള്‍ ബുക്കിങ്ങും ആരംഭിച്ചിട്ടുണ്ട്.
Post Your Comments