പാലാ ഉപതെരഞ്ഞെടുപ്പില്‍ മാണി സി കാപ്പനെ മത്സരിപ്പിക്കാന്‍ എന്‍.സി.പിയില്‍ ധാരണ. പാലായില്‍ ചേര്‍ന്ന എന്‍.സി.പി പാര്‍ലമെന്ററി പാര്‍ട്ടി നേതൃയോഗത്തിലാണ് തീരുമാനം. സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ എല്‍.ഡി.എഫില്‍ ചര്‍ച്ച ചെയ്യേണ്ടെന്നും തീരുമാനം എല്‍.ഡി.എഫിനെ അറിയിക്കുമെന്നും എന്‍.സി.പി അറിയിച്ചു.
കെ.എം മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് പാലായില്‍ ഉപതെരഞ്ഞെടുപ്പ് അനിവാര്യമായ സാഹചര്യത്തിലാണ് എന്‍.സി.പി ഒരുമുഴം മുന്നേ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങളുടെ നിര്‍ദ്ദേശ പ്രകാരം പാലായില്‍ ചേര്‍ന്ന പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റിയാണ് മാണി സി കാപ്പനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്.
എല്‍.ഡി.എഫുമായി ഇത് സംബന്ധിച്ച് ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല. എന്നാല്‍ തീരുമാനം ഉടന്‍ അറിയിക്കും. എന്‍.സി.പി മത്സരിക്കുന്ന സീറ്റായതിനാല്‍ ചര്‍ച്ചകളുടെ ആവശ്യമില്ലെന്നാണ് നേതാക്കള്‍ പറയുന്നത്. മാണി മരിച്ചതിന്റെ സഹതാപ തരംഗമൊന്നും ഇല്ലെന്നും പാലായില്‍ വിജയിക്കാന്‍ സാധിക്കുമെന്നുമാണ് എന്‍.സി.പിയുടെ വിലയിരുത്തല്‍.
ഒറ്റക്കെട്ടായാണ് മാണി സി കാപ്പനെ പ്രഖ്യാപിച്ചതെന്നാണ് നേതൃത്വം പറയുന്നത്. എന്നാല്‍ ഒരു വിഭാഗം ഇതിനെ ശക്തമായി എതിര്‍ക്കുന്നുമുണ്ട്. എല്‍.ഡി.എഫില്‍ ചര്‍ച്ച ചെയ്യാതെ സ്ഥാനാര്‍ഥിയെ തീരുമാനിച്ചതും വരും ദിവസങ്ങളില്‍ വിവാദമാകും.
Post Your Comments