സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങളുടെ ധനശേഖരണാര്‍ത്ഥം 1000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു. ഇതിനായുള്ള ലേലം ഇന്ന് റിസര്‍വ് ബാങ്കിന്റെ .മുംബൈ ഫോര്‍ട്ട് ഓഫീസില്‍ ഇകുബേര്‍ സംവിധാനം വഴി നടക്കും. ലേലം സംബന്ധിച്ച വിജ്ഞാപനത്തിനും വിശദാംശങ്ങള്‍ക്കും ധനവകുപ്പിന്റെ വെബ്സൈറ്റ്(www.finance.kerala.gov.in) സന്ദര്‍ശിക്കണം. കമ്പനി നിയമപ്രകാരം ബിസിനസ് വിപുലീകരിക്കുന്നതിനു വേണ്ടി കമ്പനികള്‍ക്കു വായ്പ എടുക്കുന്നതിനുള്ള ഒരു മാര്‍ഗ്ഗമാണ് കടപത്രമിറക്കല്‍.
ഓഹരിമൂലധനം വര്‍ധിപ്പിക്കാതെ തന്നെ കടപത്രമിറക്കി കമ്പനിക്ക് ആവശ്യമായ ധനം നേടാം. കമ്പനിക്ക് പണം ആവശ്യമായി വരുമ്പോള്‍ ഒരു തുക നിശ്ചയിച്ച് അതിനെ നിശ്ചിത വിലയ്ക്കുള്ള കടപ്പത്രങ്ങളായി വിഭജിച്ച് അവ വിറ്റ് പണം ശേഖരിക്കുന്നു. കടപ്പത്രം വങ്ങാന്‍ താത്പര്യമുള്ള വ്യക്തിക്ക് ഇഷ്ടമുള്ളത്രയും യൂണിറ്റുകള്‍ വാങ്ങാവുന്നതാണ്. ഇന്ത്യയില്‍ കമ്പനിനിയമം രണ്ടാം വകുപ്പില്‍ (ഉപവകുപ്പ് 12) കടപ്പത്രത്തെ നിര്‍വചിച്ചിട്ടുണ്ട്. കടപ്പത്രമിറക്കി വായ്പ നേടുമ്പോള്‍ കടപ്പത്രമുടമയോടുള്ള ബാദ്ധ്യത കമ്പനി സ്വയം അംഗീകരിച്ച് സക്ഷ്യപ്പെടുത്തുന്നു. ഇങ്ങനെ സാക്ഷ്യപ്പെടുത്തുന്ന രേഖയാണ് കടപ്പത്രം.
Post Your Comments