മസ്കറ്റ് : ഗാര്‍ഹിക തൊഴിലാളികള്‍ക്ക് സന്തോഷ വാര്‍ത്തയുമായി ഒമാന്‍ മന്ത്രാലയം. സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കായി സര്‍ക്കാര്‍ നടപ്പിലാക്കാന്‍ പോകുന്ന നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്കും പ്രത്യേക പോളിസി ആവിഷ്കരിക്കുമെന്ന് ഒമാന്‍ മന്ത്രാലയം. . വിദേശികള്‍ അടക്കം രണ്ട് ദശലക്ഷത്തോളം തൊഴിലാളികള്‍ക്കും ഒമാനിലെത്തുന്ന സന്ദര്‍ശകര്‍ക്കുമായാണ് പദ്ധതി നടപ്പിലാക്കുന്നത്.
ഏറ്റവും മികച്ച ആരോഗ്യ പരിരക്ഷ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് നിര്‍ബന്ധിത ഇന്‍ഷൂറന്‍സ് പദ്ധതി സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. വേണ്ട സമയത്ത് താങ്ങാന്‍ കഴിയുന്ന നിരക്കിലുള്ള ചികിത്സ ലഭ്യമാക്കുമെന്ന് ഉറപ്പാക്കുന്നതാകും ഇന്‍ഷൂറന്‍സ് പരിരക്ഷ. സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് പുറമെ അവരുടെ പങ്കാളിയെയും 21 വയസില്‍ താഴെയുള്ള കുട്ടികളെയും ഉള്‍പ്പെടുത്തിയുള്ളതാണ് ഇന്‍ഷൂറന്‍സ് പദ്ധതി.
Post Your Comments