ഹൈദരാബാദ് : ക്ലാസുകള്‍ ആരംഭിക്കുന്നതിന് മുന്‍പ് വിദ്യാര്‍ഥികളോട് വസ്ത്രം അഴിക്കാന്‍ ആവശ്യപ്പെട്ട അധ്യാപകനെതിരെ കേസ്. ഇരുപത്തിയൊന്നുകാരിയായ വിദ്യാര്‍ത്ഥിനിയാണ് ഡാന്‍സ് ഡ്രാമ അക്കാഡമിയിലെ അധ്യാപകനെതിരെ പരാതിയുമായി രംഗത്തെത്തിയത്. ഹൈദരാബാദിലെ നാരായണ്‍ഗുഡയിലെ ഡാന്‍സ് ഡ്രാമ അക്കാഡമിയിലാണ് സംഭവം. ക്ലാസുകള്‍ ആരംഭിക്കുന്നതിന് മുന്‍പ് എല്ലാ വിദ്യാര്‍ത്ഥികളും വസ്ത്രങ്ങള്‍ നീക്കി നഗ്നരാവാന്‍ അധ്യാപകന് ആവശ്യപ്പെടുകയായിരുന്നു എന്ന് പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. അധ്യാപകന്റെ നിര്‍ദേശത്തെ എതിര്‍ത്ത പെണ്‍കുട്ടി തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അധ്യാപകനെതിരെ സെക്ഷന്‍ 509(സ്ത്രീകളെ അപമാനിക്കുന്നതരത്തിലുള്ള വാക്കുകള്‍ പ്രയോഗിക്കുക) പ്രകാരം പോലീസ് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments