Latest NewsElection NewsKeralaIndiaElection 2019

തിരുവനന്തപുരത്തു വ്യാജ പ്രചരണം സുകുമാരൻ നായർ പൊളിച്ചതിന് പിറകെ, കെ സുരേന്ദ്രൻ വിജയിക്കുമെന്ന ഭീതിയിൽ വീട് കയറി ജാതി പറഞ്ഞുള്ള പ്രചാരണവുമായി ഇടത് വലത് മുന്നണികൾ

അഭിപ്രായ സര്‍വേകളില്‍ ഒന്നാം സ്ഥാനത്തുള്ള യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണിയെക്കാള്‍ കേവലം ഒരു ശതമാനം മാത്രം പിന്നിലാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍

പത്തനംതിട്ട നഗരപ്രദേശത്തെ നായർ വീടുകളിൽ കോൺഗ്രസ്സ് പ്രവർത്തകർ വ്യാപകമായി ജാതി പറഞ്ഞു വോട്ട് ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നതായി ആരോപണം. കെ സുരേന്ദ്രൻ ഈഴവനാണെന്നും അദ്ദേഹത്തിന് നായർ വോട്ടുകൾ പോകരുതെന്നുമാണ് പ്രധാനമായും പ്രചരിപ്പിക്കുന്നത്. അതെ സമയം ഈഴവരുടെ വീടുകളിൽ പ്രചരിപ്പിക്കുന്നത് കെ സുരേന്ദ്രൻ നായർ ആണെന്നാണ്. നേരത്തെ എൻഎസ്എസിന്റെ പേരിൽ ഡെക്കാൻ ക്രോണിക്കിൾ എന്ന ഇംഗ്ലീഷ് പത്രത്തിൽ തിരുവനന്തപുരത്തു ശശി തരൂരിന് വോട്ടു നൽകണമെന്ന രീതിയിൽ പ്രസ്താവന വന്നിരുന്നു.

എന്നാൽ എൻഎസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ തന്നെ ഈ വാർത്ത നിഷേധിക്കുകയും നിലപാട് വ്യക്തമാക്കുകയും ചെയ്തിരുന്നു. ന്യൂനപക്ഷവോട്ടുകളേക്കാള്‍ പത്തനംതിട്ട മണ്ഡലത്തില്‍ ഏകീകരിക്കപ്പെട്ടിരിക്കുന്നത് ഹൈന്ദവ വോട്ടുകളാണ്. ഇത് ഭിന്നിപ്പിച്ച്‌ വിജയം നേടാനാണ് അവസാനഘട്ടത്തിലെ ശ്രമം. ഇതിന്റെ ഭാഗമായിട്ടാണ് ജാതി പറഞ്ഞുള്ള കളി തുടങ്ങിയിരിക്കുന്നത്. ബിഡിജെഎസും ശക്തമായി രംഗത്തുള്ളത് ഈഴവ വോട്ടുകള്‍ ബിജെപിക്ക് അനുകൂലമാക്കും. സിപിഎമ്മിന്റെ അടിത്തറ എന്നും ഈഴവ വോട്ടുകളാണ്. അതിനാണ് ഇക്കുറി ഇളക്കം തട്ടിയിരിക്കുന്നത്.

ഈഴവ വോട്ടുകളുടെ അടിത്തറയില്‍ നിന്നു കൊണ്ട് ന്യൂനപക്ഷ വോട്ടുകള്‍ കൂടി സമാഹരിച്ചാണ് പലപ്പോഴും എല്‍ഡിഎഫ് മുന്നിലെത്തുന്നത്. ഇക്കുറി അത് നടക്കില്ലെന്ന് മനസിലാക്കിയതോടെയാണ് വീടുകയറി ജാതി പറഞ്ഞുള്ള പ്രചാരണം തുടങ്ങിയിരിക്കുന്നത്. സിപിഎമ്മിന്റെ നെടുങ്കോട്ടയായ കടമ്പനാട് പഞ്ചായത്തില്‍ ഇന്നലെ സുരേന്ദ്രന്‍ കത്തിക്കയറി. നെല്ലിമുകള്‍ ഗുരുമന്ദിരത്തിലെ പ്രതിഷ്ഠാ വാര്‍ഷിക സ്ഥലത്ത് സുരേന്ദ്രന്‍ എത്തിയിരുന്നു. അദ്ദേഹം പോയി മടങ്ങിയതിന് പിന്നാലെ സിപിഎം നേതാക്കള്‍ അതൃപ്തി പ്രകടിപ്പിച്ചു.

വിവരം അറിഞ്ഞ സുരേന്ദ്രന്‍ രാത്രി ഏഴു മണിക്ക് ഒരിക്കല്‍ കൂടി ഇവിടെ എത്തിയതോടെ ജനം ഇളകി മറിഞ്ഞു. ഞാന്‍ സിപിഐക്കാരനാ, പക്ഷേ വോട്ടു നിങ്ങള്‍ക്കേ ചെയ്യൂ എന്ന് ഒരാള്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞതും എതിർ കക്ഷികളെ അമ്പരപ്പിച്ചിരുന്നു. മറ്റ് സ്ഥാനാര്‍ത്ഥികളെക്കാള്‍ ഏറെ മുന്നേ തന്നെ പ്രചരണം തുടങ്ങിയ വീണാ ജോര്‍ജ് ആദ്യ ഘട്ടത്തില്‍ പ്രചരണത്തില്‍ ഏറെ മുന്നിലെത്തിയിരുന്നു. മുന്‍ എംപി കുടിയായ ആന്റോ ആന്റണിയും എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രനും കളത്തിലെത്തി പ്രചാരണം ആരംഭിച്ചപ്പോഴും തങ്ങളുടെ സംരക്ഷകരായി ഇടത് പക്ഷത്തെ ന്യുനപക്ഷ സമുദായങ്ങള്‍ കൈവിടില്ലെന്ന ചിന്തയായിരുന്നു വീണ ക്യാമ്പിന്.

അഭിപ്രായ സര്‍വേകളില്‍ ഒന്നാം സ്ഥാനത്തുള്ള യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണിയെക്കാള്‍ കേവലം ഒരു ശതമാനം മാത്രം പിന്നിലാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ എന്നത് ന്യുനപക്ഷ വോട്ടുകള്‍ ആന്റോ ആന്റണിക്കനുകുലമായി കേന്ദ്രീകരിക്കപ്പെടാന്‍ അവസരമൊരുക്കുമെന്നതാണ് ഇപ്പോൾ ഇവരുടെ ആശങ്ക. ഹൈന്ദവ വോട്ടുകൾ സുരേന്ദ്രന് അനുകൂലമാകുമെന്നു ഉറപ്പായതോടെയാണ് ജാതി പറഞ്ഞുള്ള പ്രചരണം നടക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button