കര്‍ണാടക: കര്‍ണാടകയിലെ 22 സീറ്റുകളില്‍ ബി.ജെ.പി വിജയം നേടുമെന്ന്, ബെംഗളൂരു നോര്‍ത്ത് സിറ്റിംഗ് എം പിയും ബി.ജെ.പി സ്ഥാനാര്‍ഥിയുമായ ഡി വി സദാനന്ദ ഗൗഡ. ബെംഗളൂരു നോര്‍ത്തില്‍ മത്സരിക്കാന്‍ തയ്യാറാകാതെ ദേവഗൗഡ തുമക്കൂരുവിലേയ്ക്ക് പോയത് പരാജയഭീതി മൂലമാണെന്നും ബി.ജെ.പി സ്ഥാനാര്‍ഥി സദാനന്ദഗൗഡ പറഞ്ഞു. ദേവഗൗഡയുടെ കരച്ചിലിനെയും ബിജെപി പരിഹസിച്ചു. അതെ സമയം കുടുംബാംഗങ്ങളെ രാഷ്ട്രീയത്തില്‍ കൊണ്ടു വരുന്നതില്‍ എതിര്‍പ്പുയരുന്നത് ചൂണ്ടിക്കാട്ടി ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഹാസനില്‍ കൊച്ചുമകനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച വേദിയില്‍ വികാരാധീനനായി ജെ.ഡി.എസ്. നേതാവ് എച്ച്.ഡി. ദേവഗൗഡ.
വര്‍ഷങ്ങളായി ദേവഗൗഡ വിജയിച്ചുപോന്ന ഹാസന്‍ മണ്ഡലം കൊച്ചുമകന്‍ പ്രജ്വല്‍ രേവണ്ണയ്ക്കുവേണ്ടിയാണ് ദേവഗൗഡ ഒഴിഞ്ഞത്. ‘ഞാന്‍ പലരേയും രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. ഇവര്‍ക്കെല്ലാം ജനപിന്തുണ ലഭിക്കുകയും ചെയ്തു. എന്നാല്‍, കുടുംബാംഗങ്ങളെ രാഷ്ട്രീയത്തില്‍ കൊണ്ടുവന്നതില്‍ തെറ്റുകാണുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല’ -ദേവഗൗഡ പറഞ്ഞു. അതേസമയം, ദേവഗൗഡയുടെ കരച്ചില്‍ നാടകമാണെന്ന് ബി.ജെ.പി ആരോപിച്ചു.
2019ലെ തെരഞ്ഞെടുപ്പിലെ ആദ്യ നാടകമാണ് നടന്നതെന്ന് ബി.ജെ.പി ആരോപിച്ചു. പ്രതിസന്ധിവരുമ്പോള്‍ കരച്ചില്‍ ആയുധമാക്കുന്നത് ദേവഗൗഡ കുടുംബത്തിന്റെ പതിവ് രീതിയാണ്. ഇതിനുമുമ്പ് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയും പരസ്യമായി കരഞ്ഞിട്ടുണ്ടെന്ന് ബി.ജെ.പി. കുറ്റപ്പെടുത്തി. ഇതിനിടെ . ജെ.ഡി.എസ് ശക്തി കേന്ദ്രങ്ങളായ മണ്ഡ്യയിലും, ഹാസനിലും കൊച്ചുമക്കളെ സ്ഥാനാര്‍ഥികളാക്കിയത് കോണ്‍ഗ്രസ് പിന്തുണയില്‍ മൈസൂരു കിട്ടുമെന്ന പ്രതീക്ഷയിലാണ്.
എന്നാല്‍ മണ്ഡലം കോണ്‍ഗ്രസ് വിട്ടുനല്‍കാത്തതോടെ അങ്കലാപ്പിലായിരിക്കുകയാണ് ദേവഗൗഡ. മുത്തച്ഛന്‍റെ വാത്സല്യത്തോടെയാണ് ദേവഗൗഡ ചെറുമക്കളെ മത്സരത്തിനിറക്കിയതും സുരക്ഷിതമണ്ഡലങ്ങള്‍ അവര്‍ക്കായി മാറ്റിവച്ചതും. കോണ്‍ഗ്രസ് പിന്തുണയില്‍ മൈസൂരുവില്‍ വിജയം നേടാമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍ മൈസൂരു മണ്ഡലം ദളിന് വിട്ടുനല്‍കില്ലന്ന സിദ്ധരാമയ്യയുടെ പിടിവാശിയിലാണ് ദേവഗൗഡയുടെ പ്രതീക്ഷകള്‍ അസ്ഥാനത്തായത്.
ബെംഗളൂരു നോര്‍ത്ത്, തുമക്കൂരു മണ്ഡലങ്ങളാണ് ഇപ്പോള്‍ മത്സരത്തിനായി പരിഗണിക്കുന്നത് എന്നാല്‍ രണ്ടിടത്തും കോണ്‍ഗ്രസ് പിന്തുണയില്ലെങ്കില്‍ വിജയിക്കാനാവില്ല. ഇതിനിടയില്‍ ഹാസന്‍ വിട്ടുകൊടുക്കാന്‍ തയ്യാറാണെന്ന് ചെറുമകന്‍ പ്രജ്വല്‍ വ്യക്തമാക്കിയിട്ടുണ്ട്. ഹാസനില്‍ത്തന്നെ മത്സരിക്കണമെന്ന് എച്ച് ഡി രേവണ്ണയും ദേവഗൗഡയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ദേവഗൗഡ ആറ് തവണ തുടര്‍ച്ചയായി വിജയിച്ച മണ്ഡലമാണ് ഹാസന്‍.
Post Your Comments