ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സ് ഉള്ള മുഖ്യമന്ത്രിമാരില്‍ മുന്നില്‍. അന്തരിച്ച ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിനാണ് ട്വിറ്റര്‍ ഫോളോവേഴ്സില്‍ രണ്ടാംസ്ഥാനത്തുള്ളത്. ആകെ 1.46 കോടി ഫോളോവേഴ്സാണ് അരവിന്ദ് കെജ്രിവാളിനുള്ളത്.
കെജ്രിവാള്‍ 2011 നവംബറിലാണ് ട്വിറ്ററില്‍ അക്കൗണ്ട് തുടങ്ങിയത്. 27,400 ട്വീറ്റുകളാണ് ഇത്രയും വര്‍ഷത്തിനുള്ളില്‍ അദ്ദേഹം ട്വിറ്ററിലൂടെ പങ്കുവെച്ചത്.69 ലക്ഷം ഫോളോവേഴ്സാണ് അന്തരിച്ച ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ക്കുള്ളത്. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറാണ് മൂന്നാമതുള്ളത്. നിതീഷ് കുമാറിന് 47 ലക്ഷം ഫോളോവേഴ്സാണ് ട്വിറ്ററില്‍ ഉള്ളത്. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ് തൊട്ടു പിന്നില്‍. 2009 ഒക്ടോബറില്‍ അക്കൗണ്ട് തുടങ്ങിയ നായിഡുവിന് 40 ലക്ഷം ഫോളോവേഴ്സാണുള്ളത്.
മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് 30.42 ലക്ഷം ഫോളോവേഴ്സുണ്ട്.30.23ലക്ഷം ആരാധകരുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കുള്ളത്.ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വെറും 30 ലക്ഷം ഫോളോവേഴ്സ് മാത്രമെ യോഗിക്കുള്ളു. 2015 സെപ്റ്റംബറിലാണ് യോഗി ട്വിറ്റര്‍ അക്കൗണ്ട് തുടങ്ങിയത്.
Post Your Comments