Latest NewsIndia

സഖ്യ നീക്കം സജീവമാക്കി ആം ആദ്മി – കോണ്‍ഗ്രസ് നേതാക്കള്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മിലുള്ള സഖ്യ നീക്കം വീണ്ടും സജീവമാകുന്നു. എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാറിന്റെ മധ്യസ്ഥതയിലാണ് ചര്‍ച്ചകള്‍ നടക്കുന്നത്. സഖ്യത്തിന് കെജ്‌രിവാള്‍ തന്നെ മുന്‍കൈയെടുത്തെങ്കിലും ആം ആദ്മി പാര്‍ട്ടിയുമായി കൈകോര്‍ക്കാന്‍ കോണ്‍ഗ്രസ് തയ്യാറായിരുന്നില്ല. എന്നാല്‍ ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിച്ച് പോകുന്നതിന്റെ അപകടം തിരിച്ചറിയുന്നതിന്റെ അടിസ്ഥാനത്തില്‍ ആണ് വീണ്ടും സഖ്യ നീക്കം സജീവമാകുന്നത്. ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷ ഷീല ദീക്ഷിത് വര്‍ക്കിംഗ് പ്രസിഡന്റുമാരുടെ യോഗം വിളിച്ചു.

എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാറിന്റെ നേതൃത്വത്തിലാണ് ഇരുപാര്‍ട്ടികളും ആയുള്ള മധ്യസ്ഥ നീക്കം.ഷീലാദീക്ഷിത് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ എതിര്‍ത്തതിനെത്തുടര്‍ന്ന് ആദ്യഘട്ടത്തില്‍ സഖ്യം വേണ്ടെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നു. എന്നാല്‍ ശക്തി ആപ്ലിക്കേഷനിലൂടെ പ്രവര്‍ത്തകരുടെ മനസ്സറിയാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തിയ നീക്കമാണ് നിര്‍ണായകമായത്. രാഹുല്‍ഗാന്ധി വൈകാതെ ഇക്കാര്യത്തില്‍ തീരുമാനം എടുക്കുമെന്ന് ഡല്‍ഹിയുടെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി പി.സി ചാക്കോ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button