ഡമാസ്‌കസ് : സിറിയയില്‍ ഐ.എസ് പതനം പൂര്‍ണമായ സ്ഥിതിയ്ക്ക് അമേരിക്ക ഉടന്‍ സിറിയ വിട്ടുപോകണമെന്ന് ഇറാന്റെ മുന്നറിയിപ്പ്. തങ്ങളുടെ രാജ്യം വിട്ടുപോകണമെന്ന ആവശ്യവുമായി സിറിയയും രംഗത്തെത്തി. അമേരിക്ക് സ്വമേധയ അതിന് തയ്യാറായില്ലെങ്കില്‍ അമേരിക്കന്‍ പിന്തുണയുള്ള കുര്‍ദ് സഖ്യത്തെ സൈനികമായി നേരിടുമെന്നും ഇരു രാഷ്ട്രങ്ങളും മുന്നറിയിപ്പ് നല്‍കി.
സിറിയയുടെ പരമാധികാരം പൂര്‍ണമായും തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്ന് ഇറാനും സിറിയയും അറിയിച്ചു. ഇതിന്റെ ഭാഗമായാണ് അമേരിക്ക രാജ്യം വിടണമെന്ന നിര്‍ദേശം. രാജ്യത്തിന്റെ പുനരേകീകരണമാണ് ലക്ഷ്യം.
അതേസമയം, സിറിയയിലെ സൈന്യത്തെ പിന്‍വലിക്കുമെന്ന് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നെങ്കിലും സൈന്യത്തെ പൂര്‍ണമായും പിന്‍വലിക്കില്ലെന്നും ഒരു സംഘം സൈനികര്‍ സിറിയയില്‍ തുടരുമെന്നും പിന്നീട് യു.എസ് വ്യക്തമാക്കി.
Post Your Comments