Latest NewsIndia

വിമാനത്താവള സ്വകാര്യ വത്കരണം;നടപടിക്കെതിരായ നീക്കം വികസനത്തെ തടസപ്പെടുത്തുമെന്ന് ശശി തരൂര്‍

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കുന്നത് യാഥാര്‍ത്ഥ്യമായ സാഹചര്യത്തില്‍ നടപടിക്കെതിരായ നീക്കങ്ങള്‍ വികസനത്തെ ബാധിക്കുമെന്ന് ശശി തരൂര്‍ എംപി.

മോദി സര്‍ക്കാരാണ് തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്‍കരിക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. നടപടിക്കായുള്ള ലേലത്തില്‍ പങ്കെടുത്തത് സംസ്ഥാന സര്‍ക്കാരും. ഈ വിഷയത്തില്‍ എംപി എന്ന നിലയില്‍ തനിക്ക് എന്തു ചെയ്യാനാകുമെന്നാണ് ശശി തരൂര്‍ ചോദിച്ചത്.

ലേലത്തില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചതോടെ സംസ്ഥാന സര്‍ക്കാര്‍ സ്വകാര്യവല്‍ക്കരണത്തെ അംഗീകരിക്കുകയാണ് ചെയ്തത്. തിരുവനന്തപുരം വിമാനത്താവളത്തിന്റെ സ്വകാര്യവല്‍ക്കരണം യാഥാര്‍ത്ഥ്യമായിക്കഴിഞ്ഞു. ഈ അവസരത്തില്‍ സ്വകാര്യവല്‍ക്കരണത്തെ തടസപ്പെടുത്തുന്നതും നടപടിക്കെതിരെ പ്രവര്‍ത്തിക്കുന്നതും വികസനത്തെ ബാധിക്കുമെന്നും ശശി തരൂര്‍ എംപി തിരുവനന്തപുരത്ത് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button