കൊച്ചി: ഔഷധ വിപണയില്‍ കേന്ദ്ര സര്‍ക്കാര്‍ ശക്തമായി ഇടപെട്ടതോടെ കാന്‍സര്‍ ചികിത്സാ മരുന്നുകളുടെ വില 87 ശതമാനം വരെ കുറഞ്ഞു. മാര്‍ച്ച് എട്ടിന് കുറഞ്ഞ വില നിലവില്‍ വന്നു. 2019 ഫെബ്രുവരി 27ന് ദേശീയ മരുന്ന് വില നിര്‍ണയ അതോറിറ്റി 42 മരുന്നുകളുടെ വില 30% കുറച്ചിരുന്നു. നാല് വര്‍ഷത്തിനിടെ കൈക്കൊണ്ട നിര്‍ണായക തീരുമാനങ്ങള്‍ 390 മരുന്നുകളുടെ വിലയാണ് കുറച്ചത്. രാജ്യത്തെ 22 ലക്ഷം കാന്‍സര്‍ രോഗികള്‍ പ്രതിവര്‍ഷം മരുന്നിന് ചെലവിടുന്ന തുകയില്‍ 800 കോടി രൂപ വരെയാണ് ഇതിലൂടെ കുറഞ്ഞത്.ഇന്നലെയോടെ 38 മരുന്നുകള്‍ക്ക് 75-87% വില കുറഞ്ഞു.
124 മരുന്നുകള്‍ക്ക് 50 മുതല്‍ 75% വരെയും 121 മരുന്നുകള്‍ക്ക് 25 മുതല്‍ 50% വരെയും വില കുറഞ്ഞു. 107 മരുന്നുകളുടെ വിലയില്‍ 25% വരെ കുറവുണ്ടായി. മരുന്നുവില നിര്‍ണയത്തില്‍ ഇടപെട്ടും നയപരമായ മാറ്റങ്ങള്‍ വരുത്തിയുമാണ് ഈ നേട്ടമുണ്ടാക്കിയത്.മരുന്നുവില നിര്‍ണയിക്കാന്‍ മുമ്പ് സ്വീകരിച്ചിരുന്ന മാര്‍ഗങ്ങളില്‍ കാതലായ മാറ്റം മോദി സര്‍ക്കാര്‍ വരുത്തി. കമ്പനികള്‍ നിശ്ചയിക്കുന്ന വിലയിലായിരുന്നു മുമ്പ് അതോറിറ്റി നിയന്ത്രണം ഏര്‍പ്പെടുത്തിയത്. അതോറിറ്റി തീരുമാനത്തിനു പിന്നാലെ കമ്പനികള്‍ ഉത്പന്നങ്ങള്‍ക്ക് പേരുമാറ്റിയും മറ്റും വില പുതുക്കുമായിരുന്നു.
എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ വിപണി നിരീക്ഷണം നടത്തി, കമ്പനികള്‍ വിതരണക്കാര്‍ക്കു കൊടുക്കുന്ന വിലയും അവര്‍ മരുന്നു വാങ്ങുന്നവരില്‍നിന്ന് ഈടാക്കുന്ന വിലയും സൂക്ഷ്മമായി പഠിച്ച് വിലനിര്‍ണയത്തില്‍ പുതിയ സംവിധാനം കൊണ്ടുവന്നു. വിതരണക്കാര്‍ ഇടാക്കുന്ന പരമാവധി ചില്ലറ വില്‍പ്പന വിലയിലാണ് ഇപ്പോള്‍ നിയന്ത്രണം. അതോടെയാണ് വില ഇത്ര കുറഞ്ഞത്
Post Your Comments