Latest NewsIndia

അതിർത്തികടന്ന് 50 കിലോമീറ്റർ സഞ്ചരിച്ച് ഇന്ത്യ ആക്രമണം നടത്തുന്നത് 47 വർഷത്തിന് ശേഷം

ന്യൂഡല്‍ഹി: ഇന്ത്യൻ -പാക്ക് യുദ്ധങ്ങൾ പലതും നടന്നിട്ടുണ്ടെങ്കിലും അതിർത്തികടന്ന് 50 കിലോമീറ്റർ സഞ്ചരിച്ച് ഇന്ത്യ ഒരു ആക്രമണം നടത്തുന്നത് 47 വർഷങ്ങൾക്ക് ശേഷമാണ്. 1000 കിലോ ബോംബ്  ഉപയോഗിച്ച് ഇന്ത്യൻ വ്യോമസേനാ നടത്തിയ പ്രകടനം ഇന്ത്യയുടെ പ്രതികാരത്തെ വിളിച്ചോതുന്നതാണ്. പുൽവാമ ആക്രമണത്തിൽ ഇന്ത്യയ്ക്ക് നഷ്ടമായ 40 സൈനികർക്കുള്ള ആദരവ് തന്നെയാണ് ഈ ആക്രമണം.

പാകിസ്ഥാന്റെ സകല പ്രതിരോധ സംവിധാനങ്ങളും തകര്‍ത്തെറിഞ്ഞ ആക്രമണമാണ് ഇന്ത്യന്‍ വ്യാമസേന നടത്തിയത്. അവരുടെ റഡാറുകളും വിമാനവേധ തോക്കുകളും എല്ലാം നോക്കുകുത്തിയായി മാറി. പാകിസ്ഥാനിലെ ഖൈബര്‍ പഖ്തുന്‍ഖ്വാ പ്രവിശ്യയിലെ ബാലാകോട്ടിലും തൊട്ടടുത്തുള്ള മേഖലകളിലും ഇന്ത്യ ആക്രമണം നടത്തിയത് ചൊവ്വാഴ്ച പുലര്‍ച്ചെ 3.30 ഓടെയായിരുന്നു.

മിറാഷ് 2000 എയര്‍ക്രാഫ്റ്റ് ഉപയോഗിച്ച്‌ നടത്തിയ ആക്രമണത്തില്‍ 1,000 കിലോ ബോംബുകളാണ് ഭീകരരുടെ ക്യാമ്പുകള്‍ തകര്‍ക്കാന്‍ ഇന്ത്യ ഉപയോഗിച്ചത്. 500 നും 600നും ഇടയില്‍ ഭീകരര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ജയ്ഷെയുടെ ഏറ്റവും വലിയ ഭീകരപരിശീലനകേന്ദ്രമാണിത്. അനവധി പാക്ക് സെനികരും ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

സിംല കരാറിന് 47വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായാണ് ഇന്ത്യ അതിര്‍ത്തി ലംഘിച്ച്‌ പാക്ക് മണ്ണില്‍ ആക്രമണം നടത്തിയത്. പാക്കിസ്ഥാന്റെ ഉള്ളിലേക്ക് ആക്രമണത്തിലൂടെ നടത്താന്‍ കാര്‍ഗില്‍ യുദ്ധകാലത്ത് പോലും ഇന്ത്യന്‍ സര്‍ക്കാര്‍ അനുവാദം നല്‍കിയിരുന്നില്ല. ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായായിരുന്നു ഇന്നത്തെ ആക്രമണത്തില്‍ ഇന്ത്യ മറുപടി നല്‍കിയത്. 21മിനിറ്റ് നീണ്ട ആക്രമണമായിരുന്നു പാക്ക് മണ്ണില്‍ ഇന്ത്യന്‍ സൈന്യം നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button