ആറുമാസം മുന്‍പായിരുന്നു ജവാനായ മണ്ഡ്യ സ്വദേശി എച്ച്.ഗുരുവിന്റെയും കലാവതിയുടെയും വിവാഹം. ഭാര്യ നാലുമാസം ഗര്‍ഭിണിയായിരിക്കുമ്പോഴായിരുന്നു പുല്‍വാമ ഭീകരാക്രമണത്തില്‍ ഗുരുവിന്റെ വീരമൃത്യു. കര്‍ണാടകയില്‍ മണ്ഡ്യയ്ക്കടുത്ത് മെല്ലഹള്ളി സ്വദേശിയാണ് എച്ച് ഗുരു. 10 വര്‍ഷം കൂടി സൈന്യത്തില്‍ സേവനം ചെയ്യണമെന്നാണു ഭര്‍ത്താവ് ആഗ്രഹിച്ചത്. എന്നാല്‍ എല്ലാ പ്രതീക്ഷകളെയും ആഗ്രഹങ്ങളെയും കാറ്റില്‍ പറത്തിയായിരുന്നു ഗുരു ജന്മനാടിനുവേണ്ടി വീരമൃത്യു വരിച്ചത്. തനിക്ക് കരസേനയില്‍ ചേര്‍ന്ന് സേവനം അനുഷ്ഠിക്കണമെന്ന് ഭാര്യ കലാവതി പ്രതികരിച്ചു.
ബിരുദധാരിയായ കലാവതിയെ എംഎയ്ക്കു ചേര്‍ക്കാനുള്ള ഒരുക്കത്തിലായിരുന്നു ഗുരു. ഗുരുവിന്റെ പിറക്കാനിരിക്കുന്ന കുഞ്ഞിനെയും മറ്റു ചെറുമക്കളെയും സൈന്യത്തില്‍ ചേര്‍ക്കുമെന്ന് ഗുരുവിന്റ മാതാപിതാക്കളും വ്യക്തമാക്കിയിരുന്നു. കൂടാതെ ഇപ്പോള്‍ ഹോം ഗാര്‍ഡായി ജോലി ചെയ്യുന്ന രണ്ടാമത്തെ മകന്‍ ആനന്ദിനെയും കൂടി സൈന്യത്തില്‍ എടുക്കണമെന്നാണ് ഗുരുവിന്റെ മാതാപിതാക്കളായ ചിക്കൊലമ്മയും ഹൊന്നയ്യയും പറയുന്നത്.സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബത്തിലാണ് ഗുരു ജനിച്ചത്. കുടുംബത്തിന് ഒരു അലക്കുകടയാണ് ഉണ്ടായിരുന്നത്.
സ്വന്തമായി അവര്‍ക്കു ഭൂമിയുമില്ല. ഗുരുവിന്റെ സംസ്‌കാരം നടത്താനും കുടുംബത്തിനു സ്വന്തമായി ഭൂമി ഉണ്ടായിരുന്നില്ല. ഇതറിഞ്ഞ് ഗുരുവിന്റെ കുടുംബത്തിന് അരയേക്കര്‍ ഭൂമി ദാനം ചെയ്യുകയാണെന്ന് അടുത്തിടെ അന്തരിച്ച നടനും രാഷ്ട്രീയക്കാരനുമായ അംബരീഷിന്റെ ഭാര്യയും നടിയുമായ സുമലതയുടെ പ്രഖ്യാപനം ഏറെ ആശ്വാസകരമായി. ജന്മനാട്ടില്‍ നിന്ന് ഒരുകീലോമീറ്റര്‍ അകലെ ഒരിടത്താണ് ഗുരുവിന് അന്ത്യവിശ്രമം ഒരുക്കിയിരുന്നത്. മൃതദേഹം എത്താന്‍ വൈകിയതതിനെത്തുടര്‍ന്ന് ശനിയാഴ്ച ഗുരുവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരമുണ്ടായിരുന്നില്ല. രാജ്യത്തിനുവേണ്ടി ജീവന്‍ ത്യജിച്ച മകനെയോര്‍ത്ത് എനിക്ക് അഭിമാനം മാത്രമേയുള്ളൂ. മാധ്യമപ്രവര്‍ത്തകരോട് ഗുരുവിന്റെ അമ്മ ചിക്കൊലമ്മ പറഞ്ഞു.
Post Your Comments