പഠിപ്പിക്കുന്നതിനേക്കാൾ പ്രയാസമാണ് കൊച്ചുകുട്ടികൾക്കിടയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നത്. എന്നാൽ അത്തരത്തിലൊരു പ്രശ്നപരിഹാരംകൊണ്ട് ലോക ശ്രദ്ധ നേടിയിരിക്കുകയാണ് ഒരു അദ്ധ്യാപിക. ഷാനോണ്‍ ഗ്രിം എന്ന കിന്‍ഡര്‍ഗാര്‍ടണ്‍ അദ്ധ്യാപികയുടെ കഥ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
ടെക്സാസ് വില്ലിസിലെ മിയാഡര്‍ എലിമെന്ററി സ്കൂളിലെ അദ്ധ്യാപികയാണ് ഷാനോണ്‍ ഗ്രിം.അഞ്ച് വയസ്സുള്ള പ്രിസില പെരെസ് എന്ന കൊച്ചുപെൺകുട്ടിയെ മുടിവെട്ടിയതിന് ക്ലാസിലെ മറ്റു കുട്ടികൾ കളിയാക്കിയപ്പോൾ അദ്ധ്യാപിക ചെയ്ത പ്രവർത്തികണ്ട് സ്കൂൾ അധികൃതരും മാതാപിതാക്കളും ഞെട്ടി.
പെൺകുട്ടിയുടേതുപോലെ തന്റെ മുടിയും ചെറുതാക്കി മുറിച്ചുകളയുകയാണ് ആ അദ്ധ്യാപിക ചെയ്തത്. ഈ കഥ സോഷ്യൽ മീഡിയയിൽ എത്തിയതോടെ പ്രശംസ കൊണ്ട് മൂടുകയാണ് ലോകം. തന്റെ നീളമുള്ള മുടി വെട്ടിക്കളയുക എന്ന തീരുമാനം അത്ര എളുപ്പമായിരുന്നില്ലെന്ന് അധ്യാപിക കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പ്രിസിലയ്ക്ക് ആത്മവിശ്വാസം നല്‍കാനും കുട്ടികള്‍ക്ക് സുപ്രധാനമായ പാഠം നല്‍കാനും അദ്ധ്യാപികയുടെ ഈ പ്രവർത്തികൊണ്ട് സാധിച്ചിരിക്കുകയാണ്.
https://www.facebook.com/WillisSchools/posts/2020838324636705
Post Your Comments