ന്യൂഡല്‍ഹി: കാസര്‍കോട്ടെ രണ്ട് യൂത്ത് കോണ്ഡഗ്രസ് പ്രവര്‍ത്തകര്‍ വെട്ടേറ്റ് കൊല്ലപ്പെട്ട സംഭവം ഞെട്ടിപ്പിക്കുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കൊലപാതകികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും വരെ ഞങ്ങള്‍ വിശ്രമിക്കില്ലെന്നും് രാഹുല്‍ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
രണ്ട് യൂത്ത് കോണ്‍ഗ്രസ് അംഗങ്ങളുടെ ദാരുണ കൊലപാതകത്തില്‍ ഞെട്ടലുളവാക്കുന്നതാണ്. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളോടൊപ്പം കോണ്‍ഗ്രസ് പാര്‍ട്ടിയും ഞാനുമുണ്ട്. കുടുംബത്തിന്റെ വിഷമത്തില്‍ പങ്കുചേരുന്നു. കൊലപാതകികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് നീതി നടപ്പാകുന്നതുവരെ ഞങ്ങള്‍ വിശ്രമിക്കില്ലെന്നും അദ്ദേഹം ട്വിറ്ററില്‍ പറഞ്ഞു.
കാസര്‍ഗോഡ് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേശ്, ശരത് ലാല്‍ എന്നിവരാണ് ഞായറാഴ്ച രാത്രി വെട്ടേറ്റ് മരിച്ചത്. കല്ല്യോട്ട് നടന്ന തെയ്യം കളിയുമായി ബന്ധപ്പെട്ട് സംഘാടകസമിതി രൂപീകരണത്തിന് ശേഷം ബൈക്കില്‍ തിരിച്ചു വരികയായിരുന്ന ഇരുവരേയും കാറില്‍ എത്തിയ സംഘം തടഞ്ഞ് നിര്‍ത്തി വെട്ടി കൊലപ്പെടുത്തുകയായിരുന്നു.
The brutal murder of two members of our Youth Congress family in Kasargod, Kerala is shocking. The Congress Party stands in solidarity with the families of these two young men & I send them my deepest condolences. We will not rest till the murderers are brought to justice.
— Rahul Gandhi (@RahulGandhi) February 18, 2019
Post Your Comments