അന്തിക്കാട്: തൃശ്ശൂരില്‍ 42 കിലോ കഞ്ചാവുമായി രണ്ട് എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികള്‍ പിടിയില്‍. പട്ടാമ്പി സ്വദേശി രോഹിത്, ആലുവ സ്വദേശി അഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്. എഞ്ചിനീയറിങ് കോളേജില്‍ വില്‍പ്പന നടത്താനെന്ന വ്യാജേനെ സമീപിച്ചാണ് പൊലീസ് ഇവരെ വലയിലാഴ്ത്തിയത്. മഫ്തിയിലെത്തിയ സംഘത്തിന് സമീപത്തേക്ക് രണ്ട് ട്രോളി ബാഗുകളിലാണ് ഇവര്‍ കഞ്ചാവ് എത്തിച്ചത്. അയല്‍ സംസ്ഥാനങ്ങളിലെ ഹോള്‍സെയില്‍ ഏജന്റുമാരില്‍ നിന്നാണ് ഇവര്‍ ഇത് വാങ്ങിയതെന്ന് പൊലീസ് പറയുന്നു. കൊച്ചിയിലെത്തിച്ച് വിതരണം ചെയ്യുകയായിരുന്നു ഇവരുടെ രീതി. വിദ്യാര്‍ത്ഥികളെ അന്തിക്കാട് പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. വിദ്യാര്‍ത്ഥികളെ ഏജന്റുമാരാക്കി സംസ്ഥാനത്ത് വന്‍ കഞ്ചാവ് മാഫിയ പ്രവര്‍ത്തിച്ച് വരുന്നതായി കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്നാണ് പൊലീസ് അന്വേഷിച്ചിറങ്ങിയത്.
Post Your Comments