Latest NewsIndia

സെെനികരെ അധിക്ഷേപിച്ച് കുറിപ്പിട്ട അധ്യാപികയ്ക്ക് സസ്പെന്‍ഷന്‍

ഗുവാഹട്ടി:  പുല്‍വാമയിലെ ഭീകരാക്രമണത്തെ അപലപിച്ചും സുരക്ഷാ സേനയെ കുറ്റപ്പെടുത്തിയും   ഫേസ്ബുക്കില്‍ കുറിപ്പിട്ട അധ്യാപികയെ കോളേജ്  അധികൃതര്‍  ജോലിയില്‍ നിന്ന് താല്‍ക്കാലികമായി നീക്കി. സിറ്റി അക്കാദമി ജൂനിയര്‍ കോളേജിലെ ഇംഗ്ലീഷ് വിഭാഗത്തിലെ അസി. പ്രൊഫസറായ പാപ്രി ബാനര്‍ജിയേയാണ് കോളേജ് സസ്പെന്‍ഡ് ചെയ്തത്.

സാധാരണക്കാരായ ജനതയ്ക്ക് സെെനികരിന്‍ നിന്ന് പീഡനം നേരിടേണ്ടി വരുന്നുണ്ടെന്ന രീതിയിലാണ് പുല്‍വാമ ഭീകാരക്രമണത്തിന് ശേഷം സെെനികര്‍ക്കെതിരെ കുറ്റപ്പെടുത്തി ഇവര്‍ പോസ്റ്റ് ഇട്ടത് .

സെെനികരെ അധിക്ഷേപിച്ച് ഫേസ് ബുക്കില്‍ കുറിപ്പിട്ടതിനെ തുടര്‍ന്ന് പലരില്‍ നിന്നും ഭീഷണി നേരിടുന്നെന്നുണ്ടെന്നാണ് ഇപ്പോള്‍ പാപ്രി പറയുന്നത്. ബാലാത്സംഗം ചെയ്യുമെന്നും കൊലപ്പെടുത്തുമെന്നും തല്ലിക്കൊല്ലുമെന്നൊക്കെയാണ് സന്ദേശം ലഭിച്ചു കൊണ്ടിരിക്കുന്നത്.

ഇതിനെതിരെ അസാം പോലീസില്‍ പരാതി നല്‍കിയെങ്കിലും അന്വേഷിക്കുന്നില്ലെന്നും ഇവര്‍ പറയുന്നു. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ പോലീസ് ആയിരിക്കും ഏക ഉത്തരവാദിയെന്നും മറ്റൊരു കുറിപ്പും ഫേസ് ബുക്കില്‍ കുറിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button