Latest NewsInternational

ഞെട്ടരുത്; പെറ്റമ്മ മകന്റെ ചോരയൂറ്റിയെടുത്തത് അഞ്ചുവര്‍ഷം

ഡാനിഷ് നഗരമായ ഹെര്‍ണിങ്ങില്‍ വ്യഴാഴ്ച ചേര്‍ന്ന കോടതി സാക്ഷ്യം വഹിച്ച വിസ്താരം മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതായിരുന്നു. അഞ്ചു വര്‍ഷമായി മകന്റെ ദേഹത്ത് നിന്നും ആഴ്ചയില്‍ അര ലിറ്ററോളം ചോര ഊറ്റുന്ന അമ്മയെ നാലുവര്‍ഷത്തേക്കു കോടതി തടവിന് വിധിച്ചു.

36 വയസുള്ള നേഴ്സായ സ്ത്രീ കുട്ടിക്ക് പതിനൊന്നു മാസമുള്ളപ്പോള്‍ മുതലാണ് ചോര എടുക്കുവാന്‍ തുടങ്ങിയത്. ഇങ്ങനെ എടുക്കുന്ന രക്തം ടോയ്‌ലറ്റില്‍ കളഞ്ഞ് സിറിഞ്ച് ഗാര്‍ബേജ് ബോക്‌സില്‍ തള്ളുമായിരുന്നെന്നാണ് അമ്മ വെളിപ്പെടുത്തിയത്. ഇപ്പോള്‍ ഏഴു വയസുള്ള കുട്ടി അച്ഛന്റെ ഒപ്പമാണ്. കുഞ്ഞായിരിക്കുമ്പോള്‍ മുതല്‍ കുട്ടിക്കുണ്ടായിരുന്ന കുടല്‍ സംബന്ധമായ രോഗത്തിന് കാരണം ഡോക്ടര്‍മാര്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. 110 തവണയോളം കുട്ടിക്ക് രക്തം നല്കിയിരുനെങ്കിലും വലിയ മാറ്റങ്ങള്‍ കുട്ടിയില്‍ ഇല്ലാതിരുന്നതു ഡോക്ടര്‍മാരില്‍ സംശയം ഉണര്‍ത്തി.

അമ്മയെക്കുറിച്ചു സംശയം തോന്നി അന്വേഷണം ആ വഴി നീണ്ടതിനെ തുടര്‍ന്ന് 2017 ല്‍ ആണ് ഒരു ബാഗ് രക്തവുമായി അവര്‍ അറസ്റ്റിലാകുന്നത് . സോഷ്യല്‍ മീഡിയയില്‍ തന്റെ അസുഖബാധിതനായ മകനുവേണ്ടി പോരാടുന്ന അമ്മ എന്ന നിലയിലാണ് അവര്‍ തന്നെ ചിത്രീകരിച്ചിരുന്നത്. മാഞ്ചോസെന്‍ സിന്‍ഡ്രോം ബൈ പ്രോക്‌സി (എം എസ് ബി പി ) എന്ന രോഗാവസ്ഥയാണ് ഇതെന്നു മനഃശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നു. ഈ രോഗാവസ്ഥ കൂടുതലായും അമ്മമാരില്‍ ആണ് കണ്ടുവരുന്നത്. തന്റെ സംരക്ഷണത്തില്‍ ഉള്ള പ്രതിരോധ ശക്തിയില്ലാത്തവരെ പരിക്കേല്പിക്കുകയാണ് ഇക്കൂട്ടര്‍ ചെയ്യുന്നത്.

ബാല്യകാലത്തെ പ്രശ്‌നങ്ങളില്‍ നിന്നോ കുറഞ്ഞ ആത്മാഭിമാനത്തിന്റെ ഭാഗമായോ ഈ മാനസികാവസ്ഥയിലേക്ക് രോഗി എത്തിച്ചേരാം. അസുഖ ബാധിതരായ കുട്ടികള്‍ ഉള്ളത് മൂലം ബന്ധുക്കളില്‍ നിന്നും അയല്‍ക്കാരില്‍ നിന്നും ലഭിക്കുന്ന കരുതലും സഹതാപവും മറ്റും ഇത്തരം അമ്മമാര്‍ ആസ്വദിക്കുന്നു. നേഴ്‌സിങ് രംഗത്തുനിന്നും കുറ്റാരോപിതയായ സ്ത്രീയെ വിലക്കിയിട്ടുണ്ട്. ആരോഗ്യപരമായി മറ്റു കുഴപ്പമൊന്നും ഇല്ലാത്തതിനാല്‍ ഇവര്‍ക്കു ജയില്‍ ശിക്ഷ അനുഭവിക്കേണ്ടിവരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button