തിരുവല്ല: വില്പനയ്ക്കായി കൊണ്ടുവന്ന രണ്ടു കിലോ കഞ്ചാവുമായി മദ്ധ്യവയസ്ക്കന് പിടിയില്‍. ചങ്ങനാശ്ശേരി വിഷ്ണു ഭവനില്‍ ദേവാനന്ദാണ് തിരുവല്ല കെഎസ്ആര്‍ടിസി സ്റ്റാന്റില്‍ നിന്നും തിരുവല്ല പോലീസിന്റെ പിടിയിലായത്.
തിരുവല്ലയിലെയും പരിസര പ്രദേശങ്ങളിലെയും സ്കൂളുകളിലും കോളജുകളിലും കുട്ടികള്‍ക്കിടയില്‍ കഞ്ചാവ് വില്പന നടത്തുന്ന ചെറുകിട കച്ചവടക്കാര്‍ക്ക് വേണ്ടി ബംഗളൂരുവില്‍ നിന്നും തിരുവല്ലയില്‍ എത്തിച്ചതായിരുന്നു ഈ കഞ്ചാവ്. ഇയാളെ ചോദ്യം ചെയ്തതില്‍ മുന്‍കാലങ്ങളിലും ഇതുപോലെ കഞ്ചാവ് ഇവടെ എത്തിച്ചു കൊടുത്തിരുന്നതായി വ്യക്തമായി. കഞ്ചാവ് എറണാകുളത്ത് എത്തിച്ച് അവിടെ വച്ച് ആവശ്യത്തിനനുസരിച്ച് കാല് കിലോ അരക്കിലോ വീതം പാക്കറ്റുകളാക്കിയാണ് ഇയാള്‍ ചെറുകിട കച്ചവടക്കാര്‍ക്ക് എത്തിച്ചിരുന്നതെന്ന് പോലീസ് പറയുന്നു.
2008ല്‍ ചങ്ങനാശ്ശേരിയില്‍ നിന്നും ബംഗളൂരുവിലേക്ക് താമസം മാറിയ ആളാണ് ഇയാള്‍. ചിട്ടി പൊട്ടിയതിനെ തുടര്‍ന്നാണ് ഇയാള്‍ ഇവിടെ നിന്നും താമസം മാറിയത്. ബംഗളൂരുവില്‍ കൂട്ടുകാരന്റെ ഫ്ളാറ്റില്‍ ആണ് താമസിച്ചിരുന്നത്. തുണി കച്ചവടം, കാറ്ററിംഗ് ജോലി എന്നൊക്കെ പറഞ്ഞാണ് അവിടെ താമസിച്ചിരുന്നത്. വളരെ മാന്യമായ വസ്ത്ര ധാരണം നടത്തിയാണ് ഇയാള്‍ കഞ്ചാവ് ബംഗളൂരുവില്‍ നിന്നും വിവിധ പ്രദേശങ്ങളില്‍ എത്തിച്ചിരുന്നത്.
Post Your Comments