കൊച്ചി: പി സി ജോര്‍ജിന്റെ കേരള ജനപക്ഷം പാര്‍ട്ടിയില്‍ കൊഴിഞ്ഞു പോക്ക്. ജോര്‍ജിന്റെ ഏകാധിപത്യ പ്രവണതയില്‍ പ്രധിഷേധിച്ച് പാര്‍ട്ടിയുടെ രണ്ട് ജനറല്‍ സെക്രട്ടറിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇന്ത്യന്‍ നാഷണല്‍ ലീഗില്‍ ചേര്‍ന്നു. സെക്രട്ടറിമാരായ സജാദ് റബ്ബാനി, മനോജ് സി നായര്‍, എറണാകുളം ജില്ലാ സെക്രട്ടറി കെ.എം ജോര്‍ജ്, ജില്ലാ ഭാരവാഹി വിബിന് ജോര്‍ജ് വൈപ്പിന്‍ എന്നിവരാണ് ഐഎന്‍എല്ലില്‍ ചേര്‍ന്നത്.
പി.സി ജോര്‍ജിന്റെ ഏകാധിപത്യ പ്രവണതയിലും രാഷ്ട്രീയ ചാഞ്ചാട്ടത്തിലും പ്രതിഷേധിച്ചാണ് രാജിയെന്ന് വാര്‍ത്താ സമ്മേളനത്തില്‍ സജാദ് റബ്ബാനിയും മനോജും പറഞ്ഞു. ഐഎന്‍എല്‍ നേതാക്കളും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. കോര്‍ കമ്മിറ്റിയുമായി കൂടിയാലോചിക്കാതെയാണ് പി.സി ജോര്‍ജ് തീരുമാനം എടുത്തത്. പാര്‍ട്ടിക്കകത്തെ അച്ചടക്കരാഹിത്യത്തിലും മനം മടുത്താണ് ജനപക്ഷം വിടാന്‍ തീരുമാനിച്ചത് ഇവര്‍ അറിയിച്ചു.
അതേസമയം ലേക്സഭാ തെരഞ്ഞെടുപ്പിന് മുമ്പു തന്നെ പിടിഎ റഹീം എംഎല്‍എയുടെ നാഷണല്‍ സെക്കുലര്‍ കോണ്‍ഫറന്‍സുമായുള്ള ലയനം ഉണ്ടാകുമെന്ന് ഐഎന്‍എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ അറിയിച്ചു.
Post Your Comments