അതിരപ്പിള്ളി: വൈദ്യുതിക്കെണിവെച്ച് വന്യമൃഗങ്ങളെ കൊല്ലാന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. കോട്ടാമല വനത്തിനോട് ചേര്‍ന്ന പറമ്പില്‍ പന്നി, മാന്‍, വെരുക്, അണ്ണാന്‍ തുടങ്ങിയ കാട്ടുമൃഗങ്ങളെ പിടിക്കാന്‍ നിരവധി സജ്ജീകരണങ്ങള്‍ നടത്തിയ വെട്ടിക്കുഴി കോലാനിക്കല്‍ ജോണി (65) യെയാണ് അറസ്റ്റ് ചെയ്തത്. എട്ട് ഏക്കര്‍ വരുന്ന പറമ്പില്‍ വൈദ്യുതി പ്രവഹിപ്പിച്ച് ഷോക്കേല്‍പ്പിച്ച് കൊല്ലാന്‍, ഇരുമ്പുകമ്പികള്‍ ഇടുകയും ചെറിയ മൃഗങ്ങളെ പിടിക്കാന്‍ കൂടുകള്‍ വക്കുകയുമാണ് ചെയ്തത്. ഏകദേശം 400 മീറ്റര്‍ നീളത്തില്‍ കമ്പികള്‍ വലിച്ചിട്ടുണ്ട്.
മാനുകളെ ആകര്‍ഷിക്കാന്‍ കൊക്കോമരത്തില്‍ പൈനാപ്പിള്‍ കെണിയാക്കി വെച്ചിരുന്നു. ചക്ക തുളച്ച് വിഷം വെച്ചിരുന്നു. കൂടുകളും 10 കിലോയോളം ഇരുമ്പ് കമ്പികളും പറമ്പില്‍നിന്ന് വനപാലകര്‍ പിടിച്ചെടുത്തു. ഈ പരിസരത്ത് ഒരു കുളം ഉള്ളതിനാല്‍ കാട്ടുമൃഗങ്ങള്‍ സ്ഥിരമായി വെള്ളം കുടിക്കാനെത്തുന്ന ഇടമാണ് ഈ പറമ്പ്. പഴയ ഒരു വീട്ടില്‍ നിന്നാണ് മൃഗങ്ങളെ പിടിക്കാന്‍ ഇയാള്‍ വൈദ്യുതി എടുത്തിരുന്നത്. വനപാലകര്‍ വൈദ്യുതിവകുപ്പിനെ അറിയിച്ചതിനെത്തുടര്‍ന്ന് കുറ്റിച്ചിറ സെക്ഷന്‍ ഓഫീസ് ജീവനക്കാരെത്തി വീട്ടിലെ വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കുകയും ചെയ്തു.
Post Your Comments