ആക്ടിവിസ്റ്റ് അഭിഭാഷകര്‍ക്കെതിരെ ആഞ്ഞടിച്ച് സുപ്രീംകോടതി. വിധി ന്യായങ്ങള്‍ക്ക് രാഷ്ട്രീയ നിറം നല്‍കുന്നത് ഗുരുതരമായ കോടതി അലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരമോന്നത കോടതിയുടെ വിമര്‍ശനം. അഭിഭാഷകര്‍ മാധ്യമങ്ങളില്‍ വിധിന്യായത്തെയും ജഡ്ജിമാരെയും വിമര്‍ശിക്കുന്നത് പതിവായെന്നും ഇത് സാധാരണക്കാര്‍ക്ക് കോടതിയിലുള്ള വിശ്വാസം നഷ്ടമാവാന്‍ കാരണകമാകുമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര നിരീക്ഷിച്ചു.
അഭിഭാഷകര്‍ക്കെതിരായ അച്ചടക്ക നടപടിക്ക് മദ്രാസ് ഹൈക്കോടതി കൊണ്ടുവന്ന വ്യവസ്ഥകള്‍ റദ്ദാക്കിയുള്ള വിധിയിലാണ് പരാമര്‍ശം. എല്ലാത്തിനും മുകളിലാണെന്നാണ് ചില അഭിഭാഷകരുടെ വിചാരമന്നും ഇത്തരം ഇത്തരം കരിങ്കാലികളെ പുറത്താക്കണമെന്നും ബാറിന് നഷ്ടമായ നിലവാരം തിരിച്ച് പിടിക്കാന്‍ നടപടികള്‍ വേണമെന്നും അദ്ദേഹം പറഞ്ഞു.
ജഡ്ജിക്കെതിരെ പരാതിയുണ്ടെങ്കില്‍ ഉത്തരവാദിത്വപെട്ട അധികാരികളെ സമീപിക്കണമെന്നും അല്ലാതെ അടിസ്ഥാനമില്ലാത്ത വ്യാജ ആരോപണങ്ങള്‍ മാധ്യമങ്ങളില്‍ ഉന്നയിക്കരുതെന്നും ജസ്റ്റിസ് ഓര്‍മ്മിപ്പിച്ചു. അഭിഭാഷകര്‍ ഉന്നയിക്കുന്ന വിമര്‍ശനങ്ങള്‍ക്ക് മാധ്യമങ്ങള്‍ വഴി മറുപടി നല്കാന് ജഡ്ജിമാര്‍ക്ക് കഴിയില്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
Post Your Comments