KeralaLatest News

പങ്കാളിയെ കളിയാക്കുന്നത് ഇഷ്ടപ്പെടുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഇത് കൂടി അറിഞ്ഞോളൂ..

പങ്കാളിയെ കളിയാക്കുന്നതൊക്കെ പലരുടെയും വിനോദമാണ്. ഇങ്ങനെ അങ്ങോട്ടുമിങ്ങോട്ടും കളിയാക്കിയും കളിച്ചും ചിരിച്ചും ജീവിക്കുന്നവരെ കാണുമ്പോള്‍ പലരും അസൂയപ്പെടാറുണ്ട്. ഇങ്ങനെ തമാശ പറഞ്ഞും അങ്ങോട്ടും ഇങ്ങോട്ടും കളിയാക്കിയും ചിരിക്കുന്ന പങ്കാളികള്‍ തമ്മിലുള്ള ബന്ധം വളരെ ശക്തമായിരിക്കുമെന്നും ഇവര്‍ ദീര്‍ഘകാലം ഒരുമിച്ചു സന്തോഷത്തോടെ ജീവിക്കും എന്നും ഒരു പുതിയ പഠനം തെളിയിച്ചിട്ടുണ്ട് .

കന്‍സാസ് സര്‍വകലാശാലയിലെ അസോസിയറ്റ് പ്രഫസര്‍ ജെഫ്രി ഹാളാണ് ഇത്തരത്തില്‍ ഉള്ള 1,50,000 പങ്കാളികളിലാണ് പഠനം നടത്തിയത്. ഡെയ്‌ലി മെയില്‍ ആണ് ഈ പഠനത്തെ കുറിച്ചുള്ള റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ഒരുപാട് ദൂരേക്കു പോകുന്നത് ബന്ധത്തിനു നല്ലതല്ലെന്ന മുന്നറിയിപ്പും പഠനം നല്‍കുന്നു

പ്രണയിനികള്‍ക്കിടയിലെ കുട്ടിത്തം വിടാത്ത പെരുമാറ്റം ബന്ധം ശക്തമാക്കുന്നതിനൊപ്പം സുരക്ഷയും അനുഭവപ്പെടാന്‍ കാരണമാകുമെന്നും പഠനം നടത്തിയ പ്രഫസര്‍ ജെഫ്രി ഹാള്‍ പറയുന്നു. എന്നാല്‍ തമാശ അതിരുകടക്കാന്‍ പാടില്ല എന്നും ഈ പഠനത്തില്‍ പറയുന്നു. സന്തോഷം നല്‍കുന്ന താമസകള്‍ക്കുപരി മാനസികമായ തളര്‍ത്തുന്നതും ദേഷ്യം ഉണ്ടാക്കുന്നതും ഓര്‍ക്കാന്‍ ഇഷ്ടമല്ലാത്തതും ആക്രമണ സ്വഭാവമുളള തമാശകളാണ് പങ്കാളികള്‍ പങ്കുവെയ്ക്കുന്നതെങ്കില്‍ അത് സൂചിപ്പിക്കുന്നത് ബന്ധത്തിലെ പ്രശ്‌നങ്ങളാണ് എന്നും പഠനത്തില്‍ പറയുന്നു.

shortlink

Post Your Comments


Back to top button