വാരാണസി: പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തില്‍ കോൺഗ്രസിനെതിരെ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജീവ് ഗാന്ധിയുടെ പ്രശസ്തമായ ’15 പൈസ’ പരാമര്‍ശം ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം കോൺഗ്രസിനെ വിമർശിച്ചത്. ജനക്ഷേമത്തിനായി ഒരു രൂപ കേന്ദ്രം അനുവദിച്ചാല്‍ 15 പൈസ മാത്രമാണ് താഴേത്തട്ടിലുള്ളവര്‍ക്ക് ലഭിക്കുന്നതെന്ന് 1985-ല്‍ അന്നത്തെ പ്രധാനമന്ത്രി ആയിരുന്ന രാജീവ് ഗാന്ധി പറഞ്ഞിരുന്നു.
ഒരു രൂപ അനുവദിച്ചാല്‍ ഡല്‍ഹിയില്‍നിന്ന് 15 പൈസ മാത്രമാണ് ഗ്രാമങ്ങളിലെത്തുന്നതെന്നും 85 പൈസ അപ്രത്യക്ഷമാകുമെന്നുമാണ് രാജീവ് ഗാന്ധി പറഞ്ഞത്. വര്‍ഷങ്ങളോളം രാജ്യം ഭരിച്ച പാര്‍ട്ടി അത് അംഗീകരിക്കുകയും ചെയ്തതായി മോദി പറയുകയുണ്ടായി. കോൺഗ്രസ് ഭരണകാലത്തെ ഈ കൊള്ള തടയാൻ എൻഡിഎ സർക്കാരിന് കഴിഞ്ഞു. വിവിധ പദ്ധതികളിലൂടെ 5,80,000 കോടി രൂപ സാധാരണക്കാരുടെ അക്കൗണ്ടുകളിലേക്ക് എത്തിച്ചു. പഴയ സംവിധാനമായിരുന്നെങ്കില്‍ ഇതില്‍ 4,50,000 കോടി രൂപ അപ്രത്യക്ഷമായേനെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments