Latest NewsIndiaCars

വാലന്റൈന്‍സ് ദിനത്തില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങി എക്‌സ് യുവി 300

പ്രണയദിനത്തിന് നിറമേകാന്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ കോംപാക്ട് എക്‌സ് യു വി 300 എത്തുന്നു. എക്‌സ് യുവി സെഗ്മെന്റിലെ എതിരാളികളോട് ഏറ്റുമുട്ടാനാണ് പുതിയ മോഡലിന്റെ വരവ്.ഡബ്ല്യു ഫോര്‍, ഡബ്ല്യു സിക്സ്, ഡബ്ല്യു എയ്റ്റ് എന്നീ മൂന്നു വകഭേദങ്ങളിലാണ് ‘എക്സ് യു വി 300’ വിപണിയിലെത്തുക.

ഒരാഴ്ച മുന്‍പ് മുതല്‍ വാഹനത്തിന്റെ ബുക്കിംങ് തുടങ്ങി. 20,000 രൂപയാണു കമ്പനി അഡ്വാന്‍സ് ഈടാക്കുന്നത്. ‘എക്‌സ് യു വി 300’വില എട്ടു ലക്ഷം രൂപയ്ക്കും 12 ലക്ഷം രൂപയ്ക്കുമിടയിലാകും. മഹീന്ദ്രയുടെ ഉപസ്ഥാപനവും ദക്ഷിണ കൊറിയന്‍ നിര്‍മാതാക്കളുമായ സാങ്യങ്ങിന്റെ ‘ടിവൊലി’ പ്ലാറ്റ്‌ഫോം ആധാരമാക്കിയാണ് ‘എക്‌സ് യു വി 300’ സാക്ഷാത്കരിച്ചിരിക്കുന്നത്.

നാലു മീറ്ററില്‍ താഴെയായി നീളം പരിമിതപ്പെടുത്താന്‍ പ്ലാറ്റ്‌ഫോമില്‍ പരിഷ്‌കാരം ആവശ്യമായി വന്നു. ബോഡി ഘടകങ്ങളും രൂപകല്‍പ്പനയുമെല്ലാം ‘ടിവൊലി’യില്‍ നിന്നു കടമെടുത്തതാണ്. ഒപ്പം ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്കായി എക്‌സ് യുവിയുടെ സസ്‌പെന്‍ഷന്‍ മഹീന്ദ്ര പൊളിച്ചു പണിയുകയും ചെയ്തു. എം പി വിയായ ‘മരാസൊ’യില്‍ അരങ്ങേറിയ 1.5 ലീറ്റര്‍, നാലു സിലിണ്ടര്‍, ഡീസല്‍ എന്‍ജിനാവും ‘എക്‌സ് യു വി 300’ എസ് യു വിക്കും കരുത്തേകുക. കോംപാക്ട് എസ് യു വിയിലെത്തുമ്പോള്‍ ഈ ഡീസല്‍ എന്‍ജിന് 300 എന്‍ എമ്മോളം ടോര്‍ക്ക് സൃഷ്ടിക്കും. ഒപ്പമുള്ള 1.2 ലീറ്റര്‍ പെട്രോള്‍ എന്‍ജിനാവട്ടെ 200 എന്‍ എമ്മോളം ടോര്‍ക്കും സൃഷ്ടിക്കാനാവും. ആറു സ്പീഡ് മാനുവല്‍ ഗീയര്‍ബോക്‌സാവും ഇരു എന്‍ജിനുകള്‍ക്കുമൊപ്പമുള്ള ട്രാന്‍സ്മിഷന്‍.

അടിസ്ഥാന വകഭേദമായ ‘ഡബ്ല്യു ഫോറി’ല്‍ തന്നെ എയര്‍ബാഗ്, ആന്റി ലോക്ക് ബ്രേക്ക് സംവിധാനം, എല്ലാ വീലിലും ഡിസ്‌ക് ബ്രേക്ക്, എല്‍ ഇ ഡി ടെയില്‍ ലാംപ്, നാലു പവര്‍ വിന്‍ഡോ തുടങ്ങിയവ മഹീന്ദ്ര വാഗ്ദാനം ചെയ്യുന്നുണ്ട്. മുന്തിയ പതിപ്പിലാവട്ടെ മുന്‍ പാര്‍ക്കിങ് സെന്‍സര്‍, 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീല്‍, ഇരട്ട സോണ്‍ ഓട്ടമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, എട്ട് ഇഞ്ച് ടച് സ്‌ക്രീന്‍, സണ്‍ റൂഫ്, ഏഴ് എയര്‍ബാഗ് തുടങ്ങിയവയൊക്കെയുണ്ടാവും.

shortlink

Related Articles

Post Your Comments

Related Articles


Back to top button