തിരുവനന്തപുരം : പണിമുടക്ക് ദിനത്തിൽ കേരളാ പോലീസെന്ന് കരുതി റെയില്‍വേ പോലീസിനോട് കളിക്കാന്‍ പോയ നേതാക്കളെ കാത്തിരിക്കുന്നത് എട്ടിന്റെ പണി.പണിമുടക്കിന്റെ ഭാഗമായി രണ്ടു ദിവസങ്ങളില്‍ തീവണ്ടി തടഞ്ഞ സംഭവത്തില്നേതാക്കള്ക്കെതിരേ ആര്.പി.എഫ്. കേസെടുത്തു.
പണിമുടക്കിന് ട്രെയിന്‍ തടഞ്ഞവര്‍ക്കെതിരെ 3 വര്‍ഷം തടവ് ഉള്‍പ്പെടെ ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തിയാണ് റെയില്‍വേ സംരക്ഷണസേന കേസെടുത്തത്. തിരുവനന്തപുരത്ത് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം വി. ശിവന്‍കുട്ടി, ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസുണ്ട്. ട്രെയിന്‍ ഗതാഗതം തടസ്സപ്പെടുത്തിയതിനുള്ള 174ാം വകുപ്പനുസരിച്ച് ശിക്ഷിക്കപ്പെട്ടാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോലുമാകില്ല.
തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലായി 49 ട്രെയിനുകളാണ് രണ്ടു ദിവസമായി തടഞ്ഞത്. കേസ് വരുമെന്ന് സമരസമിതിക്കാര്‍ക്ക് അറിയാമായിരുന്നു. അപ്പോഴും നിസാര വകുപ്പുകള്‍ ചേര്‍ത്തുള്ള ജാമ്യമുള്ള കേസുകളാണ് പ്രതീക്ഷിച്ചത്. എന്നാല്‍ റെയില്‍വേ പോലീസ് കടുത്ത തീരുമാനം എടുക്കുകയായിരുന്നു. ഇതോടെ ആനാവൂരും ശിവന്‍കുട്ടിയും അടക്കമുള്ള നേതാക്കള്‍ വെട്ടിലാകുകയാണ് ചെയ്തത് .
Post Your Comments