Latest NewsIndia

അലോക് വർമ തുടരും ; സുപ്രീം കോടതി ഉത്തരവ് പുറത്തിറക്കി

ഡൽഹി : സിബിഐ ഡയറ്കടർ സ്ഥാനത്തുനിന്ന് അലോക് വർമയെ മാറ്റാനാകില്ലെന്ന് സുപ്രീം കോടതി ഉത്തരവ്. അലോക് വർമയെ ഡയറ്കടർ സ്ഥാനത്തേക്ക് കോടതി വീണ്ടും നിയമിച്ചു. നയപരമായ പ്രധാന തീരുമാനങ്ങൾ സർക്കാരിന് എടുക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. വർമ്മയെ ഒക്ടോബർ  23ന് അർധരാത്രിയിലാണ് സ്ഥാനത്തുനിന്നും കേന്ദ്ര സർക്കാർ നീക്കിയത്. എന്നാൽ ഡയറ്കടർ സ്ഥാനത്ത് എത്തിയാൽ പ്രധാന തീരുമാങ്ങൾ എടുക്കരുതെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്. തീരുമാനങ്ങൾ എടുക്കാനുള്ള സ്വാതന്ത്ര്യം കോടതി ചുമതലപ്പെടുത്തിയ പ്രത്യേക സെലക്ഷൻ കമ്മറ്റിക്കാണ്.

ഒക്ടോബര്‍ 23 ന് അലോക് വര്‍മ്മയെ മാറ്റിക്കൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ വിജ്ഞാപനം റദ്ദാക്കുകയാണ് ഇപ്പോള്‍ കോടതി ചെയ്തിരിക്കുന്നത്. അതേ സമയം അലോക് വര്‍മ്മ തിരികെ ഈ സ്ഥാനത്തേക്ക് വന്നാലും സുപ്രധാനപരമായ തീരുമാനങ്ങള്‍ എടുക്കരുതെന്ന കോടതിയുടെ ഉപാധി സര്‍ക്കാരിന് താത്ക്കാലിക ആശ്വാസം നല്‍കുന്നുണ്ട്.

കേന്ദ്രസര്‍ക്കാരിന് ഏറെ രാഷ്ട്രീയപ്രാധാന്യമുള്ള കേസായിരുന്നു ഇത്. പരസ്പരം അഴിമതിയാരോപണമുന്നയിച്ച വര്‍മ്മയെയും സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയെയും മാറ്റിനിര്‍ത്തി എം. നാഗേശ്വര റാവുവിന് സി.ബി.ഐ. ഡയറക്ടറുടെ ചുമതല നല്‍കുകയായിരുന്നു.

ഇതിനെതിരേ വര്‍മ്മയും അസ്താനയും സന്നദ്ധസംഘടനയായ കോമണ്‍ കോസും സുപ്രീംകോടതിയിലെത്തി. അസ്വാഭാവിക സാഹചര്യങ്ങള്‍ ഉണ്ടായതുകൊണ്ടാണ് സി.ബി.ഐ. ഡയറക്ടര്‍ക്കെതിരെ അസ്വാഭാവിക നടപടികളും വേണ്ടിവന്നതെന്നാണ് സി.വി.സി.വാദിച്ചത്‌. വര്‍മ്മയും അസ്താനയും കേസുകള്‍ അന്വേഷിക്കുന്നതിനുപകരം പരസ്പരമുള്ള കേസുകളാണ് അന്വേഷിച്ചിരുന്നതെന്നും സി.വി.സി. കുറ്റപ്പെടുത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button