KeralaLatest NewsIndia

ശബരിമലയിലെ ആചാരലംഘനത്തിനെതിരെ കേരളം ഒറ്റക്കെട്ട്: ഹർത്താലിൽ കേരളം നിശ്ചലം, ചിലയിടത്ത് അക്രമം

പന്തളത്ത് അയ്യപ്പ ഭക്തന്‍ സിപിഎം അക്രമണത്തില്‍ കൊല്ലപ്പെട്ടതോടെ കാര്യങ്ങള്‍ കൈവിട്ടു പോകുമോ എന്ന് പോലിസിന് ആശങ്കയുണ്ട്.

ശബരിമലയില്‍ യുവതികളെ കയറ്റിയ സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധം ഇരുമ്പുന്നു. ശബരിമല കര്‍മ്മ സമിതി ആഹ്വാനം ചെയ്ത് ഹര്‍ത്താല്‍ സംസ്ഥാനത്ത് പൂര്‍ണമാണ്. കടകള്‍ തുറക്കുമെന്ന് ചില വ്യാപാര സംഘടനകള്‍ പറഞ്ഞിരുന്നു. എന്നാല്‍ മിക്കയിടത്തും കടകള്‍ അടഞ്ഞ് തന്നെ കിടക്കുകയാണ്. പന്തളത്ത് അയ്യപ്പ ഭക്തന്‍ സിപിഎം അക്രമണത്തില്‍ കൊല്ലപ്പെട്ടതോടെ കാര്യങ്ങള്‍ കൈവിട്ടു പോകുമോ എന്ന് പോലിസിന് ആശങ്കയുണ്ട്.

Image may contain: one or more people and outdoor

അഞ്ച് സിപിഎം പ്രവര്‍ത്തകരുടെ വീടിന് നേരെ ഇവിടെ ആക്രമണം നടന്നിരുന്നു. മിക്കയിടത്തും സ്വകാര്യ വാഹനങ്ങള്‍ പോലും നിരത്തിലിറങ്ങിയിട്ടില്ല. കെഎസ്ആര്‍ടിസി ബസ്സുകള്‍ സര്‍വ്വിസ് നടത്തുമെന്ന് അധികൃതര്‍ അവകാശപ്പെട്ടിരുന്നു. എന്നാൽ അതും ഇപ്പോൾ നിർത്തിവെച്ചിരിക്കുകയാണ്. പത്തനംതിട്ടയില്‍ നിരത്തിലിറങ്ങിയ കെഎസ്ആര്‍ടിസി ബസ്സുകള്‍ക്ക് നേരേ കല്ലെറുണ്ടായതിനെ തുടര്‍ന്നാണ് സര്‍വ്വിസുകള്‍ നിര്‍ത്തിവച്ചത്.

Image may contain: people walking, sky and outdoor

ഇന്നലെ സര്‍വീസ് നടത്താന്‍ ശ്രമിച്ച 57 കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ ആക്രമണം നടന്നിരുന്നു. മറ്റ് ജില്ലകളില്‍ സര്‍വ്വിസുകള്‍ നടത്തുന്നില്ല. ശബരിമല പമ്പ സര്‍വ്വിസിന് മുടക്കമില്ല. നല്ല തിരക്കാണ് ഇന്ന് ശബരിമലയില്‍ അനുഭവപ്പെടുന്നത്. തവനൂരില്‍ സിപിഎം ഓഫിസിനു തീയിതിനെ തുടര്‍ന്ന് മേഖലയില്‍ സംഘർഷമുണ്ട്. മലപ്പുറത്ത് സ്വകാര്യ ബസ്സുകള്‍ പോലും നിരത്തിലിറങ്ങുന്നില്ല.

കോഴിക്കോട് വിവിധ ഭാഗങ്ങളില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ വഴി തടയുകയാണ്. റോഡില്‍ ടയര്‍ ഇട്ടു കത്തിച്ചു. ഇന്നലെ കോഴിക്കോട്ടും പ്രകടനം അക്രമാസക്തമായിരുന്നു. കുന്ദമംഗലത്തും കൊയിലാണ്ടിയിലും വാഹനങ്ങള്‍ക്കുനേരെ കല്ലേറുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button