Latest NewsIndia

ചികിത്സക്കെത്തിയ ബ്രിട്ടീഷ് വനിതയെ ബലാത്സംഗം ചെയ്തു

ചണ്ഡീഗഢ്: വിദേശത്തു നിന്നും ചികിത്സക്കെത്തിയ വനിതയെ ബലാത്സംഗം ചെയ്തു. ബ്രിട്ടന്‍ സ്വദേശിയും 52 കാരിയാണ് ബലാത്സംഗത്തിന് ഇരയായത്. ചണ്ഡീഗഢിലെ ഐടി പാര്‍ക്കിലുള്ള പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ചാണ് സംഭവം നടന്നത്. ഉത്തര്‍ പ്രദേശിലെ ബിജ്നൂര്‍ സ്വദേശിയായ  ഫര്‍ഹാന്‍ ജമ (28) എന്ന സ്പാ തൊഴിലാളിയാണ് ഇവരെ ബലാത്സംഗം ചെയ്തത്.

വനിതയുടെ പാരതിയെ തുടര്‍ന്ന് അന്നേ ദിവസം തന്നെ ജമയെ ഹോട്ടലില്‍ നിന്ന് പിരിച്ചുവിട്ടു. പക്ഷേ ഹോട്ടല്‍ അധികൃതര്‍ പോലീസിനെ സംഭവം അറിയിച്ചില്ല. ഇതുമായി ബന്ധപ്പെട്ട് പോലീസ് ഹോട്ടല്‍ അധികൃതരെ ചോദ്യം ചെയ്തുവരികയാണ്. എന്നാല്‍ ഒളിവില്‍ പോയ ജമയെ ഇതുവരെ പിടികൂടാനായിട്ടില്ല. വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം മജിസ്ട്രേറ്റ് വിദേശ വനിതയുടെ മൊഴി രേഖപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button