മുംബൈ: ഡല്‍ഹിയുടെ ആകാശ പരിധിയില്‍ മൂന്ന് യാത്രാ വിമാനങ്ങളുടെ കൂട്ടിയിടെ ഒഴിവായ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ 23ന് നടന്ന സംഭവത്തില്‍ മൂന്ന് വിദേശ യാത്രാവിമാനങ്ങളാണ് കൃത്യമായ മുന്നറിയിപ്പിനെ തുടര്‍ന്ന് ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടത്.
ഡച്ച് വിമാനം കെഎല്‍എം, തായ്വാന് വിമാനം ഈവ എയര്‍, യുഎസ് വിമാനം നാഷണല്‍ എയര്‍ലൈന്‍സ് എന്നിവയാണ് അപകടകരമാം വിധം അടുത്തെത്തയത്.
എന്നാല്‍ എയര്‍ ട്രാങിക് കണ്ട്രോളില് (എടിസി) നിന്നുള്ള ഓട്ടമാറ്റിക് മുന്നറിയിപ്പുകളും ഇടപെടലും നൂറ് കണക്കിന് ജീവന് രക്ഷിക്കുകയായിരുന്നു. നാഷണല്‍ എയര്‍ലൈന്‍സിന്റെ എന്‍സിആര്‍ 840 അഫ്ഗാനിസ്ഥാനില്‍ നിന്നും ഹോങ്കോങ്ങിലേയ്ക്കും, ഡച്ച് വിമാനം കെഎല്‍എം 875 ആംസ്റ്റര്‍ഡാമില്‍ നിന്നപം ഹോങ്കോങ്ങിലേയ്ക്കും, ഈവ എയര്‍ ഇവിഎ 061 വിയന്നയില്‍ നിന്നും ബാങ്കോക്കിലേയ്ക്കും പോകുകയായിരുന്നു.
Post Your Comments