KeralaLatest News

മണ്ഡലകാലം അവസാനിച്ചു: ഇനി ശബരിമല നട തുറക്കുന്നത് മകരവിളക്കിന്

തങ്കയങ്കി ചാര്‍ത്തിയ അയ്യപ്പനെ തൊഴാന്‍ ഒട്ടേറെ തീര്‍ഥാടകരാണ് എത്തിയത്

സന്നിധാനം: ശരണം വിളികളോടെ 41 ദിവസം നീണ്ട മണ്ഡലകാലം കഴിഞ്ഞ് ശബരിമല നടയച്ചു. ഇനി മകര വിളക്കിനായി ഈ മാസം 30നാണ് നടതുറക്കുക. ജനുവരി 14-നാണ് മകരവിളക്ക്.

ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍നിന്ന് ആഘോഷപൂര്‍വം കൊണ്ടുവന്ന തങ്കയങ്കി അയ്യപ്പ സ്വാമിക്ക് ചാര്‍ത്തി. തങ്കയങ്കി ചാര്‍ത്തിയ അയ്യപ്പനെ തൊഴാന്‍ ഒട്ടേറെ തീര്‍ഥാടകരാണ് എത്തിയത്. തന്ത്രി കണ്ഠര് രാജീവരുടെ കാര്‍മികത്വത്തിലാണ് മണ്ഡല പൂജ നടന്നത്. നെയ്യഭിഷേകം പൂര്‍ത്തിയാക്കി ശ്രീകോവിലും സന്നിധാനവും കഴുകിവൃത്തിയാക്കിയാണ് പൂജ ആരംഭിച്ചത്. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാര്‍, ബോര്‍ഡ് അംഗങ്ങള്‍, മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ മണ്ഡലപൂജ തൊഴാന്‍ എത്തിയിരുന്നു.

ഉച്ചയ്ക്ക് ഒരുമണിക്ക് അടച്ച നടവൈകീട്ട് അഞ്ചിന് തുറന്നു. രാത്രി അത്താഴപൂജയ്ക്ക് മേല്‍ശാന്തി വി.എന്‍. വാസുദേവന്‍ നമ്പൂതിരി കാര്‍മികത്വം വഹിച്ചു. 9.50-ന് ഹരിവരാസനം പാടി പത്തിന് നടയടച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button