അസം: പത്ര സമ്മേളനത്തിനിടെ മാധ്യമ പ്രവര്‍ത്തകനു നേരെ എംപിയുടെ ആക്രോശം. അഖിലേന്ത്യാ ഐക്യ ജനാധിപത്യ മുന്നണി(എ ഐ യു ഡി എഫ്) തലവനും എം പിയുമായ മൗലാന ബദ്റുദ്ദീന്‍ അജ്മലാണ് മാധ്യമ പ്രവര്‍ത്തകനു നേരെ തിരിഞ്ഞത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ എ ഐ യു ഡി എഫ് ആര്‍ക്ക് പിന്തുണ നല്‍കുമെന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യമായിരുന്നു നേതാവിനെ ചൊടിപ്പിച്ചത്.
സൗത്ത് സാല്‍മര ജില്ലയിലെ പഞ്ചായത്ത് തെരെഞ്ഞെടുപ്പ് വിജയികളെ ആദരിക്കുന്ന ചടങ്ങിനിടെയാണ് സംഭവം നടന്നത്. മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യം കേട്ട എംപി പെട്ടന്ന് മാധ്യമ പ്രവര്‍ത്തകനു നേരെ ആഞ്ഞടുക്കുകയായിരുന്നു. ഈ ചോദ്യം തന്നെ ഉദ്ദേശിച്ചു മാത്രമാണെന്നും ഇതിനായി നിനക്ക് ബി ജെ പിയില്‍ നിന്ന് എത്ര രൂപ കിട്ടി? അവിടെ നിന്റെ അച്ഛനെ വില്ക്കാന് വെച്ചിട്ടുണ്ടാകും. ഇവിടെ നിന്നിറങ്ങി അങ്ങോട്ട് പോയ്ക്കോ നായേ. ഇല്ലെങ്കില്‍ നിന്റെ തല ഞാന്‍ അടിച്ച് പൊട്ടിക്കും. നീ ചെന്ന് എനിക്കെതിരെ കേസ് കൊടുക്ക്. എനിക്ക് വേണ്ടി പേരാടാന്‍ ആയിരക്കണക്കിന് പേരുണ്ടെന്നും അജ്മല്‍ പറഞ്ഞു.
തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തകനെ കയ്യേറ്റം ചെയ്യാനുള്ള ശ്രമവും എംപി നടത്തി. എന്നാല്‍ അതിനു മുമ്പേ അനുയായികള്‍ പിന്തിരിപ്പിക്കുകയായിരുന്നു. അസമിലെ ദുബ്രി ലോക്സഭാ മണ്ഡലത്തില്‍ നിന്നുള്ള എം പിയാണ് മൗലാന ബദ്റുദ്ദീന്‍ അജ്മല്‍. പണം കൈനീട്ടി വാങ്ങി നിങ്ങള്‍ നടത്തുന്നത് മാധ്യമപ്രവര്‍ത്തനമല്ലെന്നും മുഴുവന്‍ മാധ്യമ പ്രവര്‍ത്തകരെയും നിങ്ങള്‍ അധിക്ഷേപിക്കുകയാണെന്നുമാണ് അദ്ദേഹം മാധ്യമ പ്രവര്‍ത്തകനെതിരെ ഉന്നയിച്ചിരിക്കുന്ന വാദങ്ങള്‍. അതേസമയം എംപിക്കെതിരെ മാധ്യമ പ്രവര്ത്തകന് പരാതി നല്കി.
Post Your Comments