CinemaMollywoodLatest News

അറിയാം 2019ല്‍ അരങ്ങുവാഴാനൊരുങ്ങുന്ന ചില സിനിമാ വിശേഷങ്ങള്‍

പ്രേക്ഷകരെ നിരാശപ്പെടുത്താത്ത മികച്ച നിരവധി സിനിമകള്‍ പുറത്തിറങ്ങിയ വര്‍ഷമായിരുന്നു 2018. പ്രതീക്ഷകളെ തകിടം മറിച്ച് വലിയ ഹൈപ്പുമായി വന്ന ചില ചിത്രങ്ങള്‍ അത്രകണ്ട് ക്ലിക്കായില്ലെങ്കിലും പ്രമോഷനുകളേറെയിലാതെത്തിയ പലചിത്രങ്ങളും പ്രേക്ഷക ഹൃദയം കീഴടക്കി. പുതുവര്‍ഷം തുടങ്ങാനിരിക്കെ ഇതിലും വലിയ പ്രതീക്ഷയോടെ തന്നെയാണ് വരാനിരിക്കുന്ന സിനിമകള്‍ക്കായി പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.

ഇത്തരം കാത്തിരിപ്പുകളും പ്രതീക്ഷകളും ഉയര്‍ത്തി ഏറെ നാള്‍ മുമ്പ് പ്രഖ്യാപിച്ച ചിത്രമാണ് മമ്മൂട്ടി ചിത്രമായ മാമാങ്കം. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂക്ക ചരിത്രപ്രാധാാന്യമുള്ള കഥാപാത്രമായി എത്തുന്നു എന്നുള്ള പ്രത്യേകതകൂടിയുണ്ട് ഈ ചിത്രത്തിന്.സജീവ് പിളള സംവിധാനം ചെയ്യുന്ന ചിത്രം ചരിത്ര പശ്ചാത്തലത്തിലാണ് ഒരുക്കുന്നത്. മമ്മൂക്കയ്ക്കൊപ്പം നീരജ് മാധവ്, പ്രചി തെഹ്ലാന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

അതുപോലെ തന്നെ ഒടിയനു ശേഷം മോഹന്‍ലാലിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന ചിത്രമാണ് ലൂസിഫര്‍. പൃഥ്വിരാജ് സുകുമാരന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം മാര്‍ച്ചിലാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. മുരളി ഗോപിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രം ഒരു പൊളിറ്റിക്കല്‍ ത്രില്ലര്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍.

എക്കാലവും ചരിത്ര സിനിമകള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചവരാണ് മലയാളികള്‍ അത്തരത്തില്‍ രണ്ട് സിനിമകള്‍ കൂടി പുതുവര്‍ഷം നമുക്ക് മുന്നിലെത്തും. ഉറുമിയിലെ ചിറക്കല്‍ കേളുവിനെ അനശ്വരമാക്കിയ പ്രിഥ്വി രാജ് കാളിയന്‍ എന്ന ചരിത്ര പശ്ചാത്തലത്തിലൊരുക്കുന്ന സിനിമയില്‍ കുഞ്ചിറക്കോട്ട് കാളി എന്ന കാളിയനായിട്ടാണ് പ്രേക്ഷക ഹൃദയം കീഴടക്കാന്‍ എത്തുക. ബിഗ് ബജറ്റിലൊരുക്കുന്ന ഈ ചിത്രത്തിന് വേണ്ടി വലിയ തയ്യാറെടുപ്പുകളാണ് താരത്തിനെടുക്കേണ്ടി വരിക എന്നാണ് റിപ്പോര്‍ട്ടുകള്‍. അതോടൊപ്പം പ്രദര്‍ശനത്തിനെത്തുന്ന മറ്റൊരു ചരിത്ര സിനിമയാണ് മമ്മൂട്ടിയെ നായകനാക്കി സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന കുഞ്ഞാലി മരക്കാര്‍ നാലാമന്‍. ചിത്രത്തിന്റെ പോസ്റ്ററുകളെല്ലാം ഇപ്പോള്‍ തന്നെ ഏറെ പ്രേക്ഷക ശ്രദ്ധ നേടികഴിഞ്ഞു.

പുതിയ ഒരു സിനിമ റിലാസ് ആകുന്നതിലും ആകാംക്ഷയും അമ്പരപ്പും സൃഷ്ട്ടിക്കുക ഒരു സിനിമയുടെ രണ്ടാം ഭാഗം ഇറങ്ങുമ്പോളാണ് അത്തരത്തിലുളള രണ്ട് ചിത്രങ്ങള്‍ 2019 എത്തുന്നു. രണ്ടും മമ്മൂട്ടി ചിത്രമാണ് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. പോക്കിരി രാജയുടെ രണ്ടാം പതിപ്പായി മധുരരാജയും ബിഗ് ബി എന്ന ഹിറ്റു ചിത്രത്തിന്റെ രണ്ടാം പതിപ്പായി ബിലാലും പ്രദര്‍ശനത്തിനെത്തും. ഇതിനെല്ലാം പുറമെ താര പുത്രന്‍ പ്രണവ് മോഹന്‍ലാലിന്റെ ഇരുപത്തൊന്നാം നൂറ്റാണ്ടും പ്രേക്ഷകര്‍ക്കായി അണിയറയില്‍ പുരോഗമിക്കുന്നുണ്ട്. ഇവയെല്ലാം കാണാമെന്ന പ്രതീക്ഷയോടെയാണ് മലയാളി പ്രേക്ഷകര്‍ പുതുവത്സരത്തെ വരവേല്‍ക്കാനൊരുങ്ങുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button