പത്തനംതിട്ട : മുൻവർഷങ്ങളിൽ ശബരിമലയിലെ കണക്കുകൾ പെരുപ്പിച്ച് കാണിച്ചുവെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ. മുൻ പ്രസിഡന്റുമാർക്കെതിരെയാണ് പത്മകുമാർ വിമർശനം ഉന്നയിച്ചത്.
ശബരിമലയില്‍ ഈ വര്‍ഷം ഇതുവരെ 32 ലക്ഷം തീര്‍ത്ഥാടകരാണ് എത്തിയത്. കഴിഞ്ഞ വര്‍ഷം എത്തിയത് 68 ലക്ഷം തീര്‍ത്ഥാടകര്‍ മാത്രമാണ്. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാര്‍ കണക്ക് പെരുപ്പിച്ച് കാട്ടിയെന്നും പത്മകുമാര്‍ ആരോപിച്ചു.തീര്‍ത്ഥാടനം അട്ടിമറിക്കാന്‍ ശ്രമമുണ്ടായി. ശബരിമലയില്‍ ഇത്തവണ തീര്‍ത്ഥാടകരുടെ എണ്ണം കുറഞ്ഞിട്ടില്ല. 105 കോടി രൂപയാണ് ഇതുവരെയുള്ള വരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ശബരിമല നിരീക്ഷക സമിതി എല്ലാ കാര്യങ്ങള്‍ക്കും നല്ല പിന്തുണയാണ് നല്‍കുന്നതെന്ന് പത്മകുമാര്‍ പറഞ്ഞു. സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ക്രമീകരണങ്ങള്‍ ഉപകാരപ്പെട്ടുവെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments