Devotional

നന്മയുടെയും സ്നേഹത്തിന്റെയും സന്ദേശവുമായി ഇന്ന് ക്രിസ്മസ്

ലോകമെമ്പാടുമുള്ള ക്രൈസ്തവ  വിശ്വാസികള്‍ ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു. ദൈവപുത്രന്‍ ഭൂമിയില്‍ അവതരിച്ചതിന്റെ സ്മരണ പുതുക്കുന്ന ആഘോഷമാണ് ക്രിസ്മസ്. കാലിത്തൊഴുത്തില്‍ ഉണ്ണിയേശു പിറന്നുവീണ ദിവസമാണ് ക്രിസ്മസ് ആയി ആഘോഷിക്കുന്നത്. ലോകമെങ്ങുമുള്ള വിവിധ ദേവാലയങ്ങളില്‍ വിപുലമായ ആഘോഷങ്ങളാണ് ക്രിസ്മസിനോടനുബന്ധിച്ച് നടന്നത്. ഉണ്ണിയേശു പിറന്ന ബത്ലഹേമില്‍ വിദേശികളുള്‍പ്പെടെ നിരവധി പേര്‍ പ്രാര്‍ത്ഥനാ ചടങ്ങുകളില്‍ പങ്കെടുത്തു. ജനനസ്ഥലത്തുള്ള നേറ്റിവിറ്റി ദേവാലയത്തില്‍ വിശുദ്ധ കുര്‍ബ്ബാന നടന്നു.

25 ദിവസത്തെ ത്യാഗപൂര്‍ണമായ നോമ്പിനും പ്രാര്‍ഥനകള്‍ക്കും സമാപ്തികുറിച്ചുകൊണ്ടാണ് ക്രൈസ്തവ വിശ്വാസികള്‍ തിരുപ്പിറവി ആഘോഷിക്കുന്നത്. നക്ഷത്രങ്ങളും പുല്‍ക്കൂടും ക്രിസ്മസ് ട്രീയുമെല്ലാം ഒരുക്കിയാണ് വിശ്വാസിസമൂഹം ക്രിസ്മസിനെ വരവേറ്റത്. വത്തിക്കാനില്‍ നടന്ന ക്രിസ്മസ് ആഘോഷങ്ങളില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ക്രിസ്മസ് സന്ദേശം നല്‍കി. . വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ ക്രിസ്മസ് പ്രാര്‍ത്ഥനകള്‍ക്കായി പതിനായിരകണക്കിന് വിശ്വാസികളാണ് ഒത്തുകൂടിയത്.

ഉര്‍ബി അറ്റ് ഓര്‍ബി അഥവാ നഗരത്തോടും ലോകത്തോടും എന്നറിയപ്പെടുന്ന മാര്‍പാപ്പയുടെ പരമ്പരാഗത പ്രസംഗം കേള്‍ക്കാന്‍ പതിനായിരങ്ങളാണ് സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ എത്തിയത്. മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആറാമത്തെ ക്രിസ്മസ് സന്ദേശമായിരുന്നു ഇത്തവണത്തേത്. കനത്ത സുരക്ഷാക്രമീകരണങ്ങള്‍ക്കിടെയായിരുന്നു വത്തിക്കാനിലെ ക്രിസ്മസ് ആഘോഷം.

സംസ്ഥാനത്തും വിപുലമായ രീതിയില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ പുരോഗമിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button