ബംഗളൂരു : ദത്തു പുത്രിയെ ലൈംഗീകമായി ചൂഷണം ചെയ്ത മുന്‍ പൊലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു. പൊലീസ് സബ് ഇന്‍സ്പെക്ടറായി വിരമിച്ച ആനന്ദ് കുമാറാണ് അറസ്റ്റിലായത്.
63 കാരനായ ഇദ്ദേഹം കഴിഞ്ഞ മൂന്നു വര്‍ഷമായി പതിനേഴുകാരിയായ തന്റെ ദത്തുപുത്രിയെ ലൈംഗീക പീഡനത്തിന് ഇരയാക്കി വരികയായിരുന്നു. ഉപദ്രവം സഹിക്കവയ്യാതായതോടെ പെണ്‍കുട്ടി വീട്ടില്‍ നിന്നും ഇറങ്ങിയോടി അടുത്തുള്ള ബസ് സ്റ്റോപ്പില്‍ അഭയം തേടി.
തുടര്‍ന്ന് നാട്ടുകാര്‍ വിവരങ്ങള്‍ ചോദിച്ചറിയുകയും വിവരം പൊലീസിനെ അറിയിക്കുകയും ചെയ്തു. ആനന്ദ് കുമാറിനെതിരെ പോക്സോ വകുപ്പ് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.
Post Your Comments