കോട്ടയം : സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ ചലച്ചിത്ര രംഗത്തെ വിവിധ തലങ്ങളിലേക്ക് അഭിരുചി വളര്‍ത്തുകയെന്ന ഉദ്ദേശ്യത്തോട് കൂടി ചലചിത്ര നിര്‍മ്മാണ ശില്‍പശാല സംഘടിപ്പിക്കുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണല്‍ ടെക്‌നോളജിയും കെ ആര്‍ നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്‌വിഷ്വല്‍ സയന്‍സ് ആന്റ് ആര്‍ട്‌സും സംയുക്തമായാണ് ശില്പശാല നടത്തുന്നത്.
ഓണ്‍ലൈന്‍ പരീക്ഷയിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന 30 കുട്ടികള്‍ക്കാണ് ശില്‍പശാലയില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുക. തിരക്കഥ, ഷൂട്ടിങ്, എഡിറ്റിങ്, ശബ്ദമിശ്രണം, ആനിമേഷന്‍, അഭിനയം തുടങ്ങി വിവിധ വിഷയങ്ങളിലാണ് പരിശീലനം.
കെ ആര്‍ നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്‌വിഷ്വല്‍ സയന്‍സ് ആന്റ് ആര്‍ട്‌സില്‍ ഡിസംബര്‍ 26 മുതല്‍ 29 വരെ പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലേയും ഡിസംബര്‍ 30 മുതല്‍ ജനുവരി രണ്ട് വരെ കോട്ടയം, ഇടുക്കി ജില്ലകളിലേയും വിദ്യാര്‍ത്ഥികള്‍ക്കാണ് ശില്പശാല.
Post Your Comments