KeralaLatest News

സനലിന് നീതിവേണം; ഉപവാസ സമരം അമ്മ ഏറ്റെടുത്തു

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനലിന്റെ വിധവ വിജി നടത്തി വന്ന ഉപവാസ സമരം സനലിന്റെ അമ്മ ഏറ്റെടുത്തു. ജനുവരി 1 മുതല്‍ നിരാഹാര സമരം ആരംഭിക്കുമെന്നും അമ്മ രമണി പറഞ്ഞു. ഉപവാസ സമരം 13ാം ദിവസത്തിലേക്ക് കടന്നു.സനലിന്റെ മരണത്തില്‍ നീതിയും നഷ്ടപരിഹാരവും ആവശ്യപ്പെട്ട് ഉപവാസ സമരത്തിലായിരുന്ന ഭാര്യ വിജി ദേഹാസ്വാസ്ഥ്യം മൂലം ഇന്നലെ ആശുപത്രിലായിരുന്നു.

ജീവിക്കാന്‍ മറ്റു മാര്‍ഗങ്ങളില്ലാത്തലിനാലാണ് നീതിക്കായി സമരവുമായി ഇറങ്ങിയതെന്ന് വിജി നേരത്തെ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് അമ്മ രമണി ഉപവാസ സമരം ഏറ്റെടുത്തത്. സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത നഷ്ടപരിഹാരം ലഭ്യമാകും വരെ സമരം തുടരുമെന്ന് ഇവര്‍ വ്യക്തമാക്കി. യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ ഇന്ന് സമരപന്തല്‍ സന്ദര്‍ശിച്ചു. സര്‍ക്കാര്‍ വാക്ക് പാലിക്കണമെന്ന് ബെന്നി പറഞ്ഞു.

വനിതാ മതില്‍ നടക്കുന്ന അന്ന് വ്യത്യസ്തമായ സമരപരിപാടി ആവിഷ്‌കരിക്കാനും ആക്ഷന്‍ കമ്മറ്റി തീരുമാനിച്ചിട്ടുണ്ട്. നവംബര്‍ 5നാണ് ഡിവൈഎസ്പി ഹരികുമാര്‍ നെയ്യാറ്റിന്‍കര കൊടങ്ങാവിളയില്‍ വണ്ടിയുടെ മുന്നില്‍ തള്ളിയിട്ടു സനല്‍കുമാറിനെ കൊലപെടുത്തിയത്. സംഭവം നടന്ന് ഒരു മാസം കഴിഞ്ഞിട്ടും സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത സാമ്പത്തിക ആനുകൂല്യങ്ങള്‍ ഒന്നും സനലിന്റെ കുടുംബത്തിന് ലഭിച്ചിട്ടില്ല.സനല്‍ കുമാറിന്റെ മരണത്തില്‍ ആരോപണ വിധേയനായ ഡിവൈഎസ്പി ഹരികുമാറിനെ പിന്നീട് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button