പെർത്ത്: ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് 146 റൺസിന്‍റെ ദയനീയ തോൽവി 287 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 140ന് എല്ലാവരും പുറത്തായി. 30 റണ്‍സ് വീതമെടുത്ത അജിന്‍ക്യ രഹാനെ, ഋഷഭ് പന്ത് എന്നിവരാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഓസീസിന് വേണ്ടി നഥാന്‍ ലിയോണ്‍, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവര്‍ മൂന്നും പാറ്റ് കമ്മിന്‍സ്, ജോഷ് ഹേസല്‍വുഡ് എന്നിവര്‍ രണ്ടും വിക്കറ്റ് വീഴ്ത്തി.
112ന് അഞ്ച് എന്ന നിലയിലാണ് ഇന്ത്യ അഞ്ചാം ദിനം ആരംഭിച്ചത്. എന്നാല്‍ 28 റണ്‍സെടുക്കുന്നതിനിടെ ഇന്ത്യക്ക് ശേഷിക്കുന്ന വിക്കറ്റുകള്‍ കൂടി നഷ്ടമായി. സ്‌കോര്‍ ഓസ്‌ട്രേലിയ 326 & 243. ഇന്ത്യ 283 & 140. ഹനുമ വിഹാരി (28), ഋഷഭ് പന്ത് (30), ഉമേഷ് യാദവ് (2), ഇശാന്ത് ശര്‍മ (0), ജസ്പ്രീത് ബുംറ (0) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് ഇന്ന് നഷ്ടമായത്.
വിഹാരിയുടെ വിക്കറ്റാണ് ആദ്യം ഇന്ത്യക്ക് നഷ്ടമായത്. സ്റ്റാര്‍ക്കിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ടിം പെയ്‌നിന് ക്യാച്ച് നല്‍കുകയായിരുന്നു വിഹാരി. അധികം വൈകാതെ ഋഷഭ് പന്ത് നഥാന്‍ ലിയോണിന് കീഴടങ്ങി. ഉമേഷ് യാദവിനെ സ്റ്റാര്‍ക്കിനെ സ്റ്റാര്‍ക്ക് പറഞ്ഞയച്ചോടെ ഓസീസിന്റെ വിജയത്തിന് തൊട്ടടുത്തെത്തി. തുടര്‍ന്ന് പന്തെറിയാനെത്തിയ കമ്മിന്‍സ് വിജയം എളുപ്പമാക്കി. ഒരേ ഓവറില്‍ ശര്‍മയേയും ബുംറയേയും കമ്മിന്‍സ് മടക്കി അയച്ചതോടെ ഓസീസ് പരമ്പരയില്‍ ഒപ്പമെത്തി.
നാലാം ദിനം രണ്ടാം ഇന്നിംഗ്‌സില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെന്ന നിലയില്‍ ബാറ്റിംഗ് തുടങ്ങിയ ഓസീസിന് മികച്ച തുടക്കമാണ് ലഭിച്ചത്. അര്‍ദ്ധ സെഞ്ചുറി പിന്നിട്ട ഉസ്മാന്‍ ഖവാജയും നായകന്‍ ടിം പെയ്നും ഓസ്ട്രേലിയയെ കൂറ്റന്‍ ലീഡിലേക്ക് നയിക്കുമെന്ന് തോന്നിച്ചു. എന്നാല്‍ വില്ലനായി ഷമി ആറ് റണ്‍സിനിടെ മൂന്ന് വിക്കറ്റ് വീഴ്ത്തി ഓസീസ് മോഹം കവരുകയായിരുന്നു. എങ്കിലും മികച്ച ലീഡ് സ്വന്തമാക്കാന്‍ ഓസീസിന് സാധിച്ചു.
Post Your Comments