തിരുവനന്തപുരം: ‘ഒടിയന്’ സിനിമയ്ക്കെതിരായുള്ള സൈബര്‍ ആക്രമണത്തെക്കുറിച്ച് സംവിധായകൻ ശ്രീകുമാര്‍ മേനോന്. മഞ്ജു വാര്യരെ സഹായിച്ചതിന് പലതവണ താൻ സൈബർ ആക്രമണത്തിന് ഇരയായിട്ടുണ്ട് ഇതിനെതിരെ മഞ്ജു പ്രതികരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മഞ്ജു അഭിനയിച്ച മുന്‍ചിത്രങ്ങളുടെ സംവിധായകര്‍ക്കു നേരെ സൈബര്‍ ആക്രമണം എന്തു കൊണ്ടുണ്ടായില്ലെന്ന് ആലോചിച്ചാല്‍ തന്നെ കാര്യങ്ങള്‍ വ്യക്തമാകും. ഈ ചിത്രത്തെ കൂവിത്തോല്‍പ്പിക്കാന്‍ സാധിക്കില്ലെന്നും പ്രസ് ക്ലബിന്റെ മുഖാമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
ഇതിനു പിന്നില്‍ ആരാണെന്നു തെളിവ് ലഭിക്കാത്തതിനാല്‍ വ്യക്തിപരമായ ആരോപണം ഉന്നയിക്കുന്നില്ല. രണ്ടാമൂഴം അടുത്ത വര്‍ഷം പകുതിയോടെ ആരംഭിക്കാന്‍ സാധിക്കുമെന്നു കരുതുന്നു. എംടിയുമായുള്ളതു തര്‍ക്കമല്ല, തെറ്റിദ്ധാരണ മാത്രമാണ്. സിനിമ നീണ്ടു പോകുന്നതിലെ ആശങ്കയേ അദ്ദേഹത്തിനുള്ളൂ. തന്റെ രീതിയിലുള്ള മാസ് ചിത്രമാണ് ഒടിയന്. മറ്റൊരു പുലിമുരുകനാണു വേണ്ടതെങ്കില്‍ അതിനു തന്നെ കിട്ടില്ല. സാധാരണ വിചാര വികാരങ്ങള്‍ ഉള്ള ഒരു മനുഷ്യന്റെ കഥയാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments